Image

കനേഡിയന്‍ മോഡലും നടിയുമായ സ്റ്റെഫാനി ഷെര്‍ക്ക് മുങ്ങി മരിച്ച നിലയില്‍

Published on 27 April, 2019
കനേഡിയന്‍ മോഡലും നടിയുമായ സ്റ്റെഫാനി ഷെര്‍ക്ക് മുങ്ങി മരിച്ച നിലയില്‍

ലോസാഞ്ചല്‍സ്‌:കനേഡിയന്‍ മോഡലും നടിയുമായ സ്റ്റെഫാനി ഷെര്‍ക്കിനെ നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ലോസ് ആഞ്ജലീസിലെ നടിയുടെ വീട്ടിലെ നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്റ്റെഫാനിയുടേത് അപകടമരണമല്ലെന്നും ആത്മഹത്യയായിരുന്നുവെന്നും ഭര്‍ത്താവും നടനുമായ ഡെമിയന്‍ ബിച്ചിര്‍ സ്ഥിരീകരിച്ചു. സ്റ്റെഫാനിയുടെ അകാലമരണത്തില്‍ താനിക്കും കുടുംബാംഗങ്ങള്‍ക്കും കടുത്ത മാനസിക സംഘര്‍ഷം ആണെന്നും അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ഥിക്കുന്നുവെന്നും ബിച്ചിര്‍ പറഞ്ഞു. എന്നാല്‍ ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക