Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ വിഷു ,ഈസ്റ്റര്‍ ആഘോഷങ്ങളിലേക്കു സ്വാഗതം :ജോയ് ഇട്ടന്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 26 April, 2019
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ വിഷു ,ഈസ്റ്റര്‍ ആഘോഷങ്ങളിലേക്കു സ്വാഗതം :ജോയ് ഇട്ടന്‍
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2019  ലെ  വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍  സംയുക്തമായി വൈറ്റ്‌പ്ലൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി ഓഡിറ്റോറിയത്തില്‍ വച്ച്  (252 Soundview Avenue, White Plains, NY 10606) ഏപ്രില്‍ 27 ന് (ശനി) വൈകിട്ട് 5.30 മുതല്‍ 10 വരെ നടക്കും .ഈ  ആഘോഷ സന്ധ്യയിലേക്ക്  എല്ലാ സുമനസുകളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ;ജോയ് ഇട്ടന്‍  അറിയിച്ചു.

ആധ്യാത്മിക ഉണര്‍വായ ഈസ്റ്റര്‍ 
സന്ദേശം  നല്‍കുന്നത് യോങ്കേഴ്‌സ് സെന്റ് ആന്‍ഡ്രൂഡ്‌സ് മാത്തോമ്മ ചര്‍ച്ച് വികാരി റവ. കെ.എ .വര്‍ഗീസും , ഐശ്വര്യത്തിന്റെയും ,കാര്‍ഷിക സംസ്‌കാരത്തിന്റെയും പ്രതീകമായ വിഷു സന്ദേശം  നല്‍കുന്നത് അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ ഫ്‌ലോറിഡയുമാണ്. കൂടാതെ അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ പ്രഗത്ഭരായ വ്യക്തികളും ചടങ്ങിനെ ധന്യമാക്കുവാന്‍ എത്തും .

.കേരളത്തിന്റെ  നന്മകളില്‍ ഒന്നായ വിഷുവും,ലോകത്തിന്റെ നന്മയായ ഈസ്റ്ററും ഒരു വേദിയില്‍ അതിന്റെതായ പ്രൗഢിയോടെ  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍  ആഘോഷിക്കുമ്പോള്‍  രണ്ടായിരത്തിലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏറ്റവും മഹത്തരമാക്കുവാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ .
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഇന്ന് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കും,സമൂഹത്തിനും അനുകരിക്കാവുന്നവയാണ് എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. 

പ്രവര്‍ത്തങ്ങളിലൂടെ അമേരിക്കന്‍  മലയാളികളുടെ മനസ്സില്‍ ഇടം നേടിയ മറ്റൊരു സംഘടന അമേരിക്കയില്‍ വേറെ ഉണ്ടാകില്ല എന്ന് വളരെ അഭിമാനത്തോടെ ഞങ്ങളുടെ ഏതൊരു പ്രവര്‍ത്തകര്‍ക്കും പറയാം.ആ അഭിമാനം നിലനിര്‍ത്താന്‍  അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ചിട്ടയോടു കൂടി നടത്തുന്നതിനും ഞങ്ങള്‍ ശ്രമിക്കുന്നു.അതിനു എല്ലാ അംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നു. അമേരിക്കന്‍  മലയാളി സമൂഹത്തില്‍ മലയാളികളുടെ ഒരു കുട്ടായ്മ ആരംഭിക്കുന്ന സമയത്ത് രൂപം കൊണ്ടസംഘടനകളില്‍ ഒന്നാം സ്ഥാനമാണ് ഈ സംഘടനയ്ക്കുള്ളത് .ഇന്നലകളെ കുറിച്ചു ഓര്ക്കുകയും നാളെയെ എങ്ങനെസമീപിക്കണമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി അമേരിക്കന്‍ മലയാളി സമൂഹത്തെ രുപപ്പെടുത്തുവാനും ശ്രമിക്കുകയും ചെയ്ത പ്രസ്ഥാനമാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍.

ഒരു സാധാരണ സംഘടന എന്ന നിലയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവുംപ്രസക്തിയും ഇന്നത്തെ സാഹചര്യത്തില്‍ വളരെ വലുതാണ് .ആ ബാധ്യത തിരിച്ചറിയുന്ന ഒരു നേതൃത്വ നിരയുംപ്രവര്‍ത്തകരും നമുക്കുണ്ട് .അതാണ് നമ്മുടെ ചലനാത്മകതയുടെയും ശക്തിയുടെയും ഉറവിടം .അമേരിക്കന്‍  മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ രൂപികരണം മുതല്‍ ഇന്ന് വരെ ഈ സംഘടനയില്‍നിന്നും ഒരാളെങ്കിലും എല്ലായ്‌പ്പോഴും ഫൊക്കാനയുടെ നേതൃത്വത്തിലുണ്ടാകും. ഫോമ ആയാലും അങ്ങനെ തന്നെ.ഇതിനു കാരണം ഈ സംഘടനയുടെ സുതാര്യത ഒന്ന് മാത്രമാണ്. പൊതു പ്രവര്‍ത്തനം  ലളിതവും  സുതാര്യവും ലളിതവുമായിരിക്കണമെന്നും, ഒപ്പം ദീര്‍ഘദര്‍ശനവുംയുക്തിസഹവുമായ തീരുമാനമെടുക്കുവാനും നാളിതുവരെ ഈ സംഘടന കാണിച്ച മിടുക്കാണ് .ഇതിനെല്ലാം കാരണം.

വെസ്റ്റ് ചെസ്റ്ററിലും സമീപ പ്രദേശങ്ങളിലും താമസിച്ചിരുന്ന മലയാളികള്‍ ഒത്തുകൂടുകയും അവരുടെ പ്രവാസ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ചെയ്തുകൊടുക്കുവാനും കേരളത്തിന്റെ സംസ്‌കാരം തലമുറകളിലേക്ക് സന്നിവേശിപ്പിക്കുക എന്ന  ലക്ഷ്യത്തോടെആയിരുന്നു  സംഘടനയുടെ രൂപീകരണം .
.ഓരോവര്‍ഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നില്‍ 1975 മുതല്‍ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെവലുതാണ്.

ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെ യാണ് നമ്മുടെ എപ്പോഴത്തെയും പ്രവര്‍ത്തനങ്ങളെഅമേരിക്കാന്‍ മലയാളി സമൂഹം വിലയിരുത്തിയത്. ഇന്ന് അമേരിക്കയുടെ മുഖ്യ ധാരയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഭുരിഭാഗവും വെസ്റ്റ് ചെസ്റ്റര്‍ മലയാളിഅസ്സോസിയേഷന്റെ പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെ ദേശീയാടിസ്ഥാനത്തില്‍ നമുക്ക് വലിയ പ്രാധാന്യമാണുള്ളത്. അത്രത്തോളം പ്രാധാന്യമുള്ള പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു.
അതുകൊണ്ടു തന്നെ നമമുടെ ആഘോഷങ്ങള്‍ എല്ലാം ശ്രദ്ധേയം ആകണം. അവ കൊണ്ട് സമൂഹത്തിനു ഗുണം ഉണ്ടാകണം. സാംസ്‌കാരികമായ മാറ്റം നമ്മുടെ സമൂഹത്തിനുണ്ടാകണം. നാളയുടെ സാരഥ്യം ഏറ്റെടുക്കാന്‍ പുതു തലമുറ കടന്നുവരണം. മലയാളികള്‍ ഉള്ള കാലത്തോളം സംഘടന പ്രവര്‍ത്തനനിരതമാകണം. അതിനു ഓണവും, ക്രിസ്തുമസും, വിഷുവും, ഈസ്റ്ററും എല്ലാം നമുക്ക് ഒരേ മനസോടെ ആഘോഷിക്കണം. അതുകൊണ്ട് ഒരിക്കല്‍ കൂടി അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ പരിപാടിയിലേക്ക്  എല്ലാ വെസ്റ്റ് ചെസ്റ്റര്‍ നിവാസികളുടെയും മലയാളി സമൂഹത്തിന്റെയും, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പങ്കാളിത്തം സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ വിഷു ,ഈസ്റ്റര്‍ ആഘോഷങ്ങളിലേക്കു സ്വാഗതം :ജോയ് ഇട്ടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക