Image

ആര്‍പ്‌കോ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബ്രിജിറ്റ് ജോര്‍ജ് Published on 26 April, 2019
ആര്‍പ്‌കോ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ചിക്കാഗോ: അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്റെ (ARPKO) 2019  2020 പ്രസിഡന്റായി സായി പുല്ലാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. മെയിന്‍ലാന്‍ഡ് ഇന്ത്യ റെസ്‌റ്റോറന്റില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തില്‍വച്ച് നിഷാ തോമസ് സെക്രട്ടറി, റ്റോമി പ്‌ളാത്തോട്ടില്‍ ട്രെഷറര്‍, തമ്പി ജോസ് വൈസ് പ്രസിഡന്റ്, കാര്‍മല്‍ തോമസ് ജോയിന്റ് സെക്രട്ടറി എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി അരുണ്‍ തോട്ടിച്ചിറ, ബിജോ സി മാണി, സിറില്‍ മ്യാലില്‍, ദീപ ജോര്‍ജ്, ജെമ്മി അമ്പാട്ട്, ജെയിംസ് തിരുനെല്ലിപ്പറമ്പില്‍, മിഷാല്‍ ഇടുക്കുതറ, സിന്ധു മാത്യു, സോണിയ ഒറ്റപ്പള്ളി, വില്‍സണ്‍ ജോണ്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

2013 ല്‍ സ്ഥാപിതമായ ഈ സംഘടന ഫിസിക്കല്‍, ഒക്കുപ്പേഷണല്‍, സ്പീച് തെറാപ്പിസ്റ്റുകളെ ഒരു കുടകീഴിലാക്കി പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തില്‍ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും അനേകം സ്റ്റുഡന്റസ് നു ഗൈഡന്‍സ് നല്‍കിയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുമ്പോട്ടു പോകുന്നു.
മുന്‍ പ്രസിഡന്റ് ബ്രിജിറ്റ് ജോര്‍ജ്, മുന്‍ സെക്രട്ടറി മജു ഒറ്റപ്പള്ളി എന്നിവര്‍ എക്‌സ് ഒഫീഷ്യല്‍സ് ആയും, ബെഞ്ചമിന്‍ തോമസ്, സണ്ണി മുത്തോലം എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് മെമ്പേഴ്‌സ് ആയും തുടരും.  പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തന ഉല്‍ഘാടനവും ഫാമിലി നെറ്റും മെയ് 5, ഞായര്‍ വൈകിട്ട് 6 മണിക്ക് ഡെസ് പ്ലെയിന്‍സ് കെ. സി. എസ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. 


ആര്‍പ്‌കോ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക