Image

ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും' - ശ്രുതി ഹാസനും മൈക്കിള്‍ കോര്‍സെയ്‍ലും വേര്‍പിരിയുന്നു

Published on 26 April, 2019
ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും' - ശ്രുതി ഹാസനും മൈക്കിള്‍ കോര്‍സെയ്‍ലും വേര്‍പിരിയുന്നു

തെന്നിന്ത്യന്‍ നടി ശ്രുതി ഹാസനും വിദേശ നടന്‍ മൈക്കിള്‍ കോര്‍സെയ്‍ലുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. പക്ഷേ ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ, ഇരുവരും പിരിയുന്നുവെന്നാണ് പുതിയ വാര്‍ത്ത. മൈക്കിള്‍ കോര്‍സെയ്‍ല്‍ തന്നെയാണ് ഇരുവരും പിരിയുന്ന കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

'നിര്‍ഭാഗ്യവശാല്‍ ലോകത്തിന്റെ രണ്ട് വശങ്ങളിലാണ് ഞങ്ങളെ ജീവിതം കൊണ്ടെത്തിച്ചത്. ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ഇവര്‍ എനിക്ക് പ്രിയപ്പെട്ടവളായിരിക്കും' - മൈക്കിള്‍ കോര്‍സെയ്‍ല്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക