Image

ഡോ. ജോര്‍ജ് ജേക്കബ് (86) കാനഡയില്‍ നിര്യാതനായി

സോമന്‍ ജോണ്‍ തോമസ്‌ Published on 26 April, 2019
 ഡോ. ജോര്‍ജ് ജേക്കബ് (86)  കാനഡയില്‍ നിര്യാതനായി
ഡോ. ജോര്‍ജ് ജേക്കബ് (86)  ഏപ്രില്‍ 24ന് കാനഡയിലെ വാന്‍കോവറില്‍ നിര്യാതനായി. സംസ്‌ക്കാരം മെയ് 2ന്  ബെര്‍ക്വിട്ടലം ഫ്യൂണറല്‍ ഹോമില്‍(Burquitlam Funeral home, 625 North Road, Coquitlam, BC (604) 936-9987.)

റാന്നി തേക്കാട്ടില്‍ പരേതനായ ടിസി ചാക്കോ-റേച്ചല്‍ ചാക്കോ ദമ്പതികളുടെ സീമന്ത പുത്രനായിരുന്നു.

ഭാര്യ ലില്ലി ചാക്കോ (റിട്ട. സ്‌പെഷ്യല്‍ എഡ്യു. ടീച്ചര്‍) പുതുപ്പള്ളി പാറയ്ക്കല്‍ കുടുംബാംഗം ആണ്.

മക്കള്‍: ഡോ.ബെഞ്ചമിന്‍ ജേക്കബ്, ടാമ്പ, FL., ഡോ.സ്റ്റീവന്‍ ജേക്കബ് (Alissa)Whitehorse, Canada.
രണ്ടു കൊച്ചു മക്കളുണ്ട്. സമാറ, ആരോണ്‍.
സഹോദരങ്ങള്‍: ഡോ. ജെയിംസ് ജേക്കബ് (Sally) -New Port Richey, FL, ബെഞ്ചമിന്‍ ജേക്കബ് (ആനി)-Austin, Texas, സാം ജേക്കബ് (വല്‍സ)-San Antonio, Texas , മോളി സാമുവല്‍- ഡാളസ്, ടെക്‌സാസ്.

ഡോ. ജേക്കബ് 1958 ല്‍ ഉപരിപഠനാര്‍ത്ഥം Seattle Pacific College ല്‍ ചേര്‍ന്നു. University of Oregon ല്‍ നിന്നും MBA ബിരുദം നേടി നാട്ടില്‍ തിരിച്ചു പോയി. 1968 ല്‍ കനേഡിയന്‍ ഇമ്മിഗ്രന്റ് ആയി വാന്‍കോവറില്‍ കുടുംബസഹിതം  എത്തി. Simon Fraser University യില്‍ നിന്ന് പിഎച്ച്ഡി ബിരുദം നേടി. ദീര്‍ഘകാലം ബിസിനസ്സ് ടെക്‌നോളജി പ്രൊഫസ്സര്‍ ആയി BCTT യില്‍ ജോലി ചെയ്ത് വിരമിച്ചു.

ഡോ. ജേക്കബ് ന്യൂ വെസ്റ്റ് മിനിസ്റ്റര്‍ അസംബ്ലിയില്‍ ആക്ടീവ് മെമ്പര്‍ ആയിരുന്നു. ആദ്യകാല മലയാളി കമ്മ്യൂണിറ്റിയിലെ പ്രമുഖ നേതാവായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക