Image

ചുമതലകളില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറി നില്‍ക്കണമെന്ന് ആവശ്യം

Published on 25 April, 2019
ചുമതലകളില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറി നില്‍ക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചുമതലകളില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഡ്വ. ഇന്ദിര സിംഗ്. മാസ്റ്റര്‍ ദി റോസ്റ്ററായി ചീഫ് ജസ്റ്റിസിന് തുടരാനാകില്ലെന്നും ഇന്ദിര ജയ്‌സിംഗ് പറഞ്ഞു.

അതേസമയം ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണത്തെ തുടര്‍ന്ന് രൂപീകരിച്ച ആഭ്യന്തര അന്വേഷണ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറി. പരാതിക്കാരി ജസ്റ്റിസ് രമണയ്ക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നതിനാലാണ് പിന്മാറ്റം. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനുമാണെന്നുമായിരുന്നു യുവതിയുടെ ആരോപണം. ജസ്റ്റിസ് രമണ സമിതിയില്‍ ഉള്‍പ്പെട്ടാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും യുവതി പറഞ്ഞിരുന്നു. നാളെയാണ് പരാതിക്കാരിയായ യുവതി അന്വേഷണ സമിതിക്ക് മുമ്ബാകെ ഹാജരാകേണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക