Image

നരേന്ദ്രമോദിക്കു ശേഷം ആരെന്ന ചോദ്യത്തിനും ജനങ്ങള്‍ ഉടന്‍ മറുപടി നല്‍കുമെന്ന് മായാവതി

Published on 25 April, 2019
നരേന്ദ്രമോദിക്കു ശേഷം ആരെന്ന ചോദ്യത്തിനും ജനങ്ങള്‍ ഉടന്‍ മറുപടി നല്‍കുമെന്ന് മായാവതി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ലെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ അപമാനിക്കുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി.

ഇതേ രീതിയില്‍, നെഹ്റുവിന് ശേഷം ആരെന്ന ചോദ്യം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നെന്നും, എന്നാല്‍ ജനങ്ങള്‍ അതിന് തക്കതായ മറുപടി നല്‍കിയെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.

'പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ലെന്ന് പറഞ്ഞ് എന്തിനാണ് ബിജെപി ജനങ്ങളെ അപമാനിക്കുന്നത്. നെഹ്റുവിന് ശേഷം ആര് എന്ന ദാര്‍ഷ്ട്യത്തോടെയുള്ള ചോദ്യം മുമ്ബ് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം മണ്ടത്തരങ്ങള്‍ ജനങ്ങള്‍ മുമ്ബ് തക്കതായ മറുപടി നല്‍കിയിരുന്നു. ഈയിടെ തന്നെ മോദിക്ക് ശേഷം ആരെന്ന ചോദ്യത്തിനുള്ള മറുപടിയും ജനങ്ങള്‍ നല്‍കും മായാവതി തന്റെ ട്വിറ്ററില്‍ കുറിക്കുന്നു.

എസ്പിയുമായി സഖ്യം ചേര്‍ന്നാണ് മായാവതി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.20ഉം 25ഉം സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്കും പ്രധാനമന്ത്രി ആവണമെന്നാണ് ആഗ്രഹമെന്നും കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു

Join WhatsApp News
Tom abraham 2019-04-25 08:35:16
Moodi s Fancy dress drama to cheat poor voters. SC chief under fire or allegations to be investigated ? Hinduvta hero should base his re- election plea on accomplishmens not by illegal road show, Fancy dress , communalusm. Our democracy is being defeated by whims and fancies !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക