Image

പ്രിയങ്ക വാരണാസിയില്‍ മത്സരിക്കില്ല പകരം അജയ്‌ റായി

Published on 25 April, 2019
പ്രിയങ്ക വാരണാസിയില്‍ മത്സരിക്കില്ല പകരം അജയ്‌ റായി

വാരണാസി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍നിന്ന്‌ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോണ്‍ഗ്രസിന്‌ വേണ്ടി വാരണാസിയില്‍ പ്രിയങ്കയ്‌ക്ക്‌ പകരമെത്തുന്നത്‌ അജയ്‌ റായിയാണ്‌.2014 ല്‍ വാരണാസിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു അജയ്‌ റായ്‌.

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ ബിജെപിക്ക്‌ വേണ്ടി മത്സരിക്കുന്നത്‌. മോദിക്കൊപ്പം മത്സരിക്കാന്‍ പ്രിയങ്ക എത്തുമെന്നായിരുന്നു ഇതുവരെ റിപ്പോട്ടുകള്‍ വന്നത്‌. എന്നാല്‍ പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുന്നില്ല എന്ന്‌ തീരുമാനിച്ചതോടെ മോദിയുടെ ജയം എളുപ്പമായിരിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക