Image

പത്തുവയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Published on 25 April, 2019
പത്തുവയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ നാല്‍പ്പത്തഞ്ചുകാരനായ അധ്യാപകന്‍ അറസ്റ്റില്‍. വട്ടംകുളം മുതൂരിലെ മദ്രസ വിദ്യാര്‍ത്ഥിയായ പത്തുവയസ്സുകാരനെയാണ്‌ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

കുട്ടിക്ക്‌ മാനസികപ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ മന്ത്രവാദ ചികിത്സ നടത്തി. ഭേദമാകാതെ വന്നപ്പോള്‍ ആശുപത്രിയിലെത്തിച്ച്‌ കൗണ്‍സിലിങിന്‌ വിധേയമാക്കിയപ്പോഴാണ്‌ സംഭവം പുറത്തറിയുന്നത്‌. കഴിഞ്ഞ നാലുമാസമായി അധ്യാപകന്‍ കുട്ടിയെ പീഡനത്തിനിരയാക്കി വരികയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക