Image

ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം; ആശങ്കയൊഴിയാതെ ലങ്കന്‍ തെരുവുകള്‍

കല Published on 25 April, 2019
ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം; ആശങ്കയൊഴിയാതെ ലങ്കന്‍ തെരുവുകള്‍

ഈസ്റ്റര്‍ ദിനത്തിലെ വന്‍ സ്ഫോടനങ്ങളുടെ നടുക്കം മാറുന്നതിന് മുമ്പു തന്നെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് നാല്പത് കിലോമീറ്റര്‍ കിഴക്കുള്ള പുഗോഡ നഗരത്തില്‍ വീണ്ടും സ്ഫോടനം. സ്ഫോടനത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പുഗോഡ കോടതിക്ക് സമീപത്താണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ ആന്വേഷണം ആരംഭിച്ചതായി പോലീസ് വക്താവ് വ്യക്തമാക്കി. 
ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ പള്ളികളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് 359 പേരാണ്. അഞ്ചൂറില്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചാവേര്‍ സ്ഫോടനങ്ങളാണ് നടന്നത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. 
വീണ്ടും സ്ഫോടന വാര്‍ത്ത പുറത്തു വന്നതോടെ തുടര്‍ സ്ഫോടനങ്ങള്‍ സംഭവിക്കുമോ എന്ന ആശങ്കയിലാണ് ലങ്കന്‍ തെരുവുകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക