Image

ചീഫ് ജസ്റ്റിസിനെതിരെ ലൈഗീക ആരോപണം; ഒറ്റപ്പെടുത്തുന്നതിന്‍റെ ആശങ്ക വെളിപ്പെടുത്തി പരാതിക്കാരി

കല Published on 25 April, 2019
ചീഫ് ജസ്റ്റിസിനെതിരെ ലൈഗീക ആരോപണം; ഒറ്റപ്പെടുത്തുന്നതിന്‍റെ ആശങ്ക വെളിപ്പെടുത്തി പരാതിക്കാരി


സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച പരാതിക്കാരി തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന ആശങ്ക പങ്കുവെച്ച് വീണ്ടും രംഗത്തെത്തി. വന്‍ സംഘം തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശനം. പരാതി ഉയര്‍ന്നതിന്‍റെ വേര് അന്വേഷിക്കണമെന്ന് സുപ്രീം കോടതിയും പറഞ്ഞിരുന്നു. 
എന്നാല്‍ ഇത് നീതിയുക്തമല്ല എന്ന വസ്തുതയാണ് പരാതിക്കാരി മുമ്പോട്ട് വെക്കുന്നത്. കോടതിയുടെ പരാമര്‍ശങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. തന്‍റെ ഭാഗം കേള്‍ക്കാതെയാണ് കോടതി പരാമര്‍ശം നടത്തിയിരിക്കുന്നത്. ഇത് തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള നീക്കമാണ്. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതി മുന്‍ ജീവനക്കാരി കൂടിയായ പരാതിക്കാരി ആഭ്യന്തര അന്വേഷണ സമിതിക്കു കത്തയച്ചു. 
അതേ സമയം ജീവനക്കാരിയുടെ പീഡന പരാതി പരിഗണിക്കപ്പെടാതെ പോകാന്‍ പാടില്ലെന്ന് മുതിര്‍ന്ന അഭിഭാഷക കൂടിയായ ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക