Image

മാജിക് പിക്‌നിക് നടത്തി

ജോസ്‌മോന്‍ താത്താംകുളം Published on 06 July, 2011
മാജിക് പിക്‌നിക് നടത്തി
ന്യൂ പോര്‍ട്ട് റിച്ചി : മലയാളി അസ്സോസിയേഷന്‍ ഓഫ് ഗള്‍ഫ് കോസ്റ്റ്, ഫ്‌ളോറിഡ (മാജിക് ഫ്‌ളോറിഡ) വര്‍ഷം തോറും നടത്തിവരാറുള്ള “പിക്‌നിക്” ഈ വര്‍ഷവും ഗംഭീരമായി ആഘോഷിച്ചു. സെഫ്റ്റി ഹാര്‍ബറിയെ ഫിലിപ്പി പാര്‍ക്കില്‍ വെച്ചു നടന്ന പിക്‌നിക്, അസ്സോസിയേഷന്‍ പ്രസിഡന്റ്, ഡോ.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. രണ്ട് വയസ്സ് മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവരെ പങ്കെടുപ്പിച്ച് വിവിധ ട്രാക് ആന്റ് ഫില്‍സ് മത്സരങ്ങളും ടഗ് ഓഫ് വാര്‍ ഉള്‍പ്പെടെ പല ഗെയിമുകളും നടത്തി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അസ്സോസിയേഷന്റെ അടുത്തു വരുന്ന ഓണാഘോഷ പരിപാടിയില്‍ വെച്ച് സമ്മാനിക്കുന്നതാണ്. എഴുപതില്‍ പരം കുടുംബങ്ങളില്‍ നിന്നായി 150 ല്‍ പരം ആളുകള്‍ പങ്കെടുത്ത പിക്‌നികിന് വൈസ് പ്രസിഡന്റ്, ജോസ് മാധവപിള്ളില്‍ , സെക്രട്ടറി ജോസഫ് സെബാസ്റ്റ്യന്‍ , കോ-ഓര്‍ഡിനേറ്റര്‍മാരായ ജോസ് വര്‍ക്കി, ഷിബു കൈതത്തറ, ആനി തെക്, ഉല്ലാസ് ഉലഹന്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാജിക് പിക്‌നിക് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക