Image

രോ​ഹി​ത് തി​വാ​രി​യു​ടെ മ​ര​ണം: ഭാ​ര്യ അ​പൂ​ര്‍​വ ശു​ക്ല അ​റ​സ്റ്റി​ല്‍

Published on 24 April, 2019
രോ​ഹി​ത് തി​വാ​രി​യു​ടെ മ​ര​ണം: ഭാ​ര്യ അ​പൂ​ര്‍​വ ശു​ക്ല അ​റ​സ്റ്റി​ല്‍
ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ഡി. തി​വാ​രി​യു​ടെ മ​ക​ന്‍ രോ​ഹി​ത് ശേ​ഖ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​റ​സ്റ്റി​ല്‍. രോ​ഹി​തി​ന്‍റെ ഭാ​ര്യ അ​പൂ​ര്‍​വ ശു​ക്ല​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

ഏ​പ്രി​ല്‍ 16നാ​ണ് ഡ​ല്‍​ഹി​യി​ലെ വ​സ​തി​യി​ല്‍ രേ​ഹി​തി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു പ്ര​ച​രി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് ശ്വാ​സം മു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്ന പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​ത്. ത​ല​യി​ണ കൊ​ണ്ട് മു​ഖം അ​മ​ര്‍​ത്തി​പ്പി​ടി​ച്ച്‌ ശ്വാ​സം മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കേ​സി​ല്‍ രോ​ഹി​തി​ന്‍റെ അ​മ്മ മ​രു​മ​ക​ള്‍​ക്കെ​തി​രെ ന​ല്‍​കി​യ മൊ​ഴി​യാ​ണ് കേ​സി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. രോ​ഹി​തി​ന്‍റെ സ്വ​ത്താ​ണ് അ​പൂ​ര്‍​വ​യു​ടെ ല​ക്ഷ്യ​മെ​ന്നും മ​ക​നും മ​രു​മ​ക​ളും ന​ല്ല ബ​ന്ധ​ത്തി​ല്‍ അ​ല്ലാ​യി​രു​ന്നു​വെ​ന്നും ആ​യി​രു​ന്നു മൊ​ഴി. ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് വ​രു​മ്ബോ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​റു വ​ര്‍​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് എ​ന്‍.​ഡി. തി​വാ​രി​യു​ടെ മ​ക​നാ​ണെ​ന്ന് രോ​ഹി​ത് തെ​ളി​യി​ച്ച​ത്. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​യി​രു​ന്നു രോ​ഹി​ത്, തി​വാ​രി​യു​ടെ മ​ക​നാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക