Image

മാധ്യമപ്രവര്‍ത്തകരോട്‌ ക്ഷുഭിതനായി മുഖ്യമന്ത്രി

Published on 24 April, 2019
മാധ്യമപ്രവര്‍ത്തകരോട്‌ ക്ഷുഭിതനായി മുഖ്യമന്ത്രി


തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങിനെ കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്‌ ക്ഷോഭിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അഭിപ്രായം പറയാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി 'മാറി നില്‍ക്ക്‌ അങ്ങോട്ട്‌' എന്ന്‌ മാധ്യമങ്ങളോട്‌ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

എറണാകുളം ഗവണ്‍മെന്റ്‌ ഗസ്റ്റ്‌ ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ്‌ ദുരനുഭവം ഉണ്ടായത്‌. ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്‌. 77.68 ശതമാനമായിരുന്നു സംസ്ഥാനത്തെ ശരാശരി പോളിങ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക