Image

കേരളത്തില്‍ 77.13% റെക്കോര്‍ഡ് പോളിംഗ്; ഏറ്റവും കുടുതല്‍ കണ്ണൂരില്‍

Published on 23 April, 2019
കേരളത്തില്‍ 77.13% റെക്കോര്‍ഡ് പോളിംഗ്; ഏറ്റവും കുടുതല്‍ കണ്ണൂരില്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നംഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ആറ് മണിക്ക് ഔദ്യോഗിക സമയം അവസാനിച്ചെങ്കിലും ക്യൂവിലുണ്ടായിരുന്നരെ വോട്ടു ചെയ്യാനാനുവദിച്ചതോടെ  സംസ്ഥാനത്ത് പോളിംഗ് ശതമാനം 77.13%  എത്തി. വൈകിട്ട് 9.4 വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. പലയിടത്തും ഇപ്പോഴും വോട്ടെടുപ്പ് തുടരുന്നതിനാല്‍ അന്തിമ ശതമാനത്തില്‍ വ്യത്യാസം വരും. സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 2014ലെ 74.02നെ മറികടന്നു.

ചില പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങാനായത്. ഈ ബൂത്തുകളില്‍ രാത്രി വൈകിയും വോട്ടെടുപ്പ് തുടരുമെന്നാണ് സൂചന. വോട്ടെടുപ്പ് വൈകിയ ബൂത്തുകളില്‍ പലയിടങ്ങളിലും ഇപ്പോഴും സ്ത്രീകള്‍ ഉള്‍പ്പെടെ 300400 പേര്‍ ബൂത്തുകളില്‍ ക്യൂവിലുണ്ട്. വടകരയിലെ അങ്ങാടിത്താഴെ ബൂത്തില്‍ ആകെ ആയിരം വോട്ടര്‍മാര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനായത്. ഇവിടെ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ആറ് മണി വരെയും ക്യൂവിലുണ്ടായിരുന്ന ചിലര്‍ മടങ്ങിപ്പോയി.

പല മണ്ഡലങ്ങളിലും 2014ലെ പോളിംഗ് ശതമാനം മറികടന്നു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും 70നും 80നും ഇടയ്ക്ക് പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ആറ് മണി വരെയുള്ള പോളിംഗ് ശതമാനം ഇപ്രകാരം: തിരുവനന്തപുരം72.48%, ആറ്റിങ്ങല്‍73.80%, കൊല്ലം73.80%, പത്തനംതിട്ട73.01%, മാവേലിക്കര72.88%, കോട്ടയം73.43%, ആലപ്പുഴ77.80%, ഇടുക്കി75.70%, എറണാകുളം74.95%, ചാലക്കുടി78.74%, തൃശൂര്‍, 76.40%, ആലത്തൂര്‍77.84%, പാലക്കാട്77.48%, പൊന്നാനി72.63%, മലപ്പുറം74.62%, കോഴിക്കോട്74.45%, വയനാട്79.01%, വടകര77.99%, കണ്ണൂര്‍81.06%, കാസര്‍ഗോഡ്75.24% എന്നിങ്ങനെയാണ് പോളിംഗ് നില.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക