Image

മോഹന്‍ലാലിന്റെയും ടൊവീനോയുടേയും കന്നിവോട്ടെന്ന്‌ സെബാസ്റ്റ്യന്‍ പോള്‍, കുറിക്കു കൊളളുന്ന മറുപടിയുമായി ടൊവീനോ

Published on 23 April, 2019
    മോഹന്‍ലാലിന്റെയും ടൊവീനോയുടേയും കന്നിവോട്ടെന്ന്‌ സെബാസ്റ്റ്യന്‍ പോള്‍, കുറിക്കു കൊളളുന്ന മറുപടിയുമായി ടൊവീനോ
താന്‍ ചെയ്‌തത്‌ കന്നിവോട്ടാണെന്ന എഴുത്തുകാരനും സിപിഎം സഹയാത്രികനുമായ ഡോ.സെബാസ്റ്റ്യന്‍ പോളിന്റെ വിമര്‍ശനത്തിന്‌ മറുപടിയായ നടന്‍ ടൊവീനോ തോമസ്‌.

മോഹന്‍ലാലും ടോവീനോയുമുള്‍പ്പെടെ ചില താരങ്ങള്‍ ക്‌നനിവോട്ട്‌ ചെയ്‌തെന്നു ഇരുവര്‍ക്കും ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായത്‌ ഇപ്പോഴാണെന്നും പോളിങ്ങ്‌ ബൂത്തിലേക്ക്‌ വരാന്‍ വൈമുഖ്യമുള്ളവര്‍ രാജ്യസ്‌നേഹികളും ദേശാഭിമാനികളുമായി വാഴ്‌ത്തപ്പെടുന്നുവെന്നും സെബാസ്റ്റ്യന്‍ പോള്‍ ഫെയ്‌സ്‌ ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തിരുന്നു.

ഇതിനുള്ള ശക്തമായ മറുപടിയുമായാണ്‌ താരം രംഗത്തെത്തിയത്‌. താന്‍ ചെയ്‌തത്‌ കന്നിവോട്ടല്ലെന്നും പ്രാപൂര്‍ത്തിയായതിനു ശേഷം വന്നിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും താന്‍ എവിടെയാണെങ്കിലും അവിടെ നിന്നും തന്റെ നാടായ ഇരിങ്ങാലക്കുടയിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ചിരുന്നുവെന്നും ടൊവീനോ പറഞ്ഞു.
ടൊവീനോയുടെ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റ്‌ വായിക്കാം.

സെബാസ്റ്റ്യന്‍ പോളിന്‌
അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ. ഇങ്ങനെ മണ്ടത്തരം പറഞ്ഞു കൊണ്ട്‌ തെറ്റിദ്ധാരണ പരത്തരുത്‌. ഇത്തവണ ഞാന്‍ വോട്ട്‌ ചെയ്‌തത്‌ എന്റെ കന്നി വോട്ടല്ല. Was the first one to vote from my polling stattion എന്ന്‌ ഞാന്‍ എഴുതിയത്‌ എന്റെ പോളിങ്ങ്‌ സ്റ്റേഷനില്‍ ഇന്ന്‌ ആദ്യം വോട്ട്‌ ചെയ്‌തത്‌ ഞാനാണെന്ന അര്‍ത്ഥത്തിലാണ്‌. അതിന്റെ അര്‍ത്ഥം അങ്ങനെ തന്നെയാണെന്ന്‌ ഞാനിന്നും വിശ്വസിക്കുന്നു.
അങ്ങനെ പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള ഒരാള്‍ കാര്യങ്ങള്‍ മനസിലാക്കാതെ ഇവിടെ ഇങ്ങനെ കുറിക്കുന്നത്‌ അങ്ങേക്കു തന്നെ അപഹാസ്യമാണ്‌. പിന്നെ എനിക്കു പ്രായപൂര്‍ത്തിയായതിനു ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും എവിടയാണെങ്കിലും അവിടെ നിന്നും എന്റെപോളിങ്ങ്‌ സ്റ്റേഷനായ ഇരിങ്ങാലക്കുടയിലെത്തി വോട്ട്‌ രേഖപ്പെടുത്താറുണ്ട്‌. ആവശ്യമെങ്കില്‍ സാറിന്‌ അന്വേഷിക്കാന്‍ വഴികള്‍ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ, നന്ദി.

ഗപ്പി എന്ന സിനിമക്കിടെ നാഗര്‍കോവിലില്‍ നിന്ന്‌ ഇരിങ്ങാലക്കുടയില്‍ വന്ന്‌ വോട്ട്‌ ചെയ്‌തിട്ടാണ്‌ തിരികെ പോയത്‌. വോട്ടിനുശേഷം വിരലില്‍ പുരട്ടിയ മഷി കാരണം അടുത്ത സീനിന്റെ ഷൂട്ടിങ്ങിനെ ബാധിച്ചു എന്ന സംവിധായകന്റെ പരിഹാസവും അന്ന്‌ കേട്ടത്‌ ഞാനോര്‍ക്കുന്നു. സിനിമാ നടനായതുകൊണ്ടുള്ള ചില ആനുകൂല്യങ്ങള്‍ ആണ്‌. നമ്മള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ആണെങ്കിലും മോശം കാര്യങ്ങളാണെങ്കിലും അത്‌ റിയല്‍ ലൈഫിലും ചിലപ്പോള്‍ പ്രതിഫലിക്കും. അങ്ങനെ പെട്ടു പോയതാണ്‌ ഗപ്പിയില്‍.

എന്റെ പ്രായം 30 വയസാണ്‌ സര്‍. എന്റെ മുപ്പതു വയസിനിടയ്‌ക്കു വന്ന നിയമസഭാ ഇലക്ഷന്‍, ലോക്‌സഭാ ഇലക്ഷന്‍, മുനിസിപ്പാലിറ്റി ഇലക്ഷന്‍ എന്നിവയിലെല്ലാം ഞാന്‍ വോട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇനി എന്റെ ജീവിതകാലം മുഴുവന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കാലത്തോളം ഞാന്‍ വോട്ട്‌ ചെയ്യുകയും ചെയ്യും.
ഇന്ന്‌ രാവിലെ 6.15 മുതല്‍ ക്യൂ നിന്നു തന്നെയാണ്‌ ഞാന്‍ വോട്ട്‌ ചെയ്‌തത്‌.

























��




























Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക