Image

ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്‌ത് അജിത്തും ശാലിനിയും, പ്രതിഷേധിച്ച്‌ വോട്ടര്‍മാര്‍

Published on 23 April, 2019
ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്‌ത് അജിത്തും ശാലിനിയും, പ്രതിഷേധിച്ച്‌ വോട്ടര്‍മാര്‍

ചെന്നൈ: ക്യൂവില്‍ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ നടന്‍ അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ പ്രതിഷേധം. ഇക്കഴിഞ്ഞ 20ാം തീയ്യതി തിരുവണ്‍മിയുര്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താനായി ഇരുവരും എത്തിയത്. ക്യൂവില്‍ നില്‍ക്കാതെ താരങ്ങളെ അകത്തുകയറ്റിവിട്ട പൊലീസ് നടപടിയെ ക്യൂവില്‍ നിന്ന സ്ത്രീകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. തങ്ങള്‍ ഇവിടെ ക്യൂ നില്‍ക്കുമ്ബോള്‍ പ്രത്യേക പരിഗണന നല്‍കിയ ചിലരെ കയറ്റിവിടുന്ന നടപടി ശെരിയല്ലെന്നായിരുന്നു സ്ത്രീകള്‍ പറഞ്ഞത്.

ക്യൂവില്‍ നിന്ന ചില സ്ത്രീകള്‍ ശാലിനിയോട് കയര്‍ത്തു സംസാരിച്ചിരുന്നു. അജിത്തിനേയും ശാലിനിയേയും ചോദ്യം ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ക്യൂവില്‍ നില്‍ക്കാത്ത അജിത്തിന്റേയും ശാലിനിയുടേയും നടപടിയെ ചിലര്‍ വിമര്‍ശിക്കുമ്ബോള്‍ ഇരുവരേയും പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍, ആരാധകരുടെ തള്ളിക്കയറ്റം മൂലമാണ് ഇരുവര്‍ക്കും പൊലീസ് സംരക്ഷണത്തില്‍ ബൂത്തിനകത്ത് കയറേണ്ടി വന്നതെന്നുമാണ് ചിലര്‍ പ്രതികരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക