Image

പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട്‌ വീഴുന്നില്ലന്ന്‌ വ്യാപക പരാതി

Published on 23 April, 2019
പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട്‌ വീഴുന്നില്ലന്ന്‌ വ്യാപക പരാതി


ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ്‌ പത്തനംതിട്ട. ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിന്‍റെ കൂടി വിധിയെഴുത്താവും ഇത്തവണ പത്തനംതിട്ടയില്‍ നടക്കുകയെന്നാണ്‌ കണക്കാക്കപ്പപെടുന്നത്‌.വോട്ടെടുപ്പ്‌ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ കനത്ത പോളിങ്ങാണ്‌ മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്‌.

അതേസമയം പലയിടങ്ങളിലും വോട്ടിങ്ങ്‌ മെഷീനുകളില്‍ വ്യാപക തകരാറുകള്‍ ഉണ്ടെന്ന പരാതികള്‍ വിവിധ പോളിങ്ങ്‌ ബൂത്തുകളില്‍ നിന്നും ഉയരുന്നുണ്ട്‌. ഇവിടെ വോട്ട്‌ രേഖപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട്‌ വീഴുന്നില്ലെന്ന പരാതിയാണ്‌ ഉയരുന്നത്‌.


കേരളത്തില്‍ പലയിടങ്ങളിലും യന്ത്രത്തകരാറുകള്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമാണ്‌. ഇതോടെ വോട്ടിങ്ങ്‌ മണിക്കൂറുകളോളം വൈകിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അതേസമയം വോട്ട്‌ കുത്തുമ്പോള്‍ മറ്റൊരു പാര്‍ട്ടിക്കാണ്‌ വോട്ട്‌ വീഴുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്‌.


തിരുവനന്തപുരത്ത്‌ കോവളം ചൊവ്വര മാധപുരത്ത്‌ നിന്നാണ്‌ ആദ്യം പരാതി ഉയര്‍ന്നത്‌. മാധപുരത്തെ 151-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ശശിതരൂരിനായി കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നെന്ന പരാതിയാണ്‌ ഉയര്‍ന്നത്‌.


പോളിങ്‌ തുടങ്ങി 76 പേര്‍ വോട്ടു ചെയ്‌ത ശേഷമാണ്‌ ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്‌. വോട്ടിംഗ്‌ മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ്‌ ഓഫീസറെ സമീപിച്ചതോടെയാണ്‌ പ്രശ്‌നം പുറത്തറിയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക