Image

അങ്കമാലിയില്‍ 11കാരിയെ മരിച്ച നിലയില്‍ ആശുപത്രിയിലത്തിച്ചു; ദുരൂഹതയുണ്ടെന്ന്‌ പോലീസ്‌

Published on 23 April, 2019
   അങ്കമാലിയില്‍ 11കാരിയെ മരിച്ച നിലയില്‍ ആശുപത്രിയിലത്തിച്ചു; ദുരൂഹതയുണ്ടെന്ന്‌ പോലീസ്‌


കൊച്ചി: അങ്കമാലിയില്‍ 11 വയസുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ദുരൂഹത. കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്‌.

അതേ സമയം പെണ്‍കുട്ടി കുളിമുറിയില്‍ വീണതാണെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. ചാലക്കുടി സ്വദേശിയായ പെണ്‍കുട്ടി അങ്കമാലി കറുകുറ്റിയിലെ മാതാവിന്റെ വീട്ടിലായിരുന്നു.

നാട്ടുകാരാണ്‌ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്‌. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന്‌ പോലീസും പറഞ്ഞു. സംഭവത്തില്‍ വിശദ പരിശോധനക്കൊരുങ്ങുകയാണ്‌ പോലീസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക