Image

വോട്ടിംഗ് മിഷ്യനില്‍ ക്രമക്കേടെന്ന് പരാതി; കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ താമരയ്ക്ക് പോകുന്നുവെന്ന് ആരോപണം; അടിസ്ഥാന രഹിതമെന്ന് കളക്ടര്‍ വാസുകി ഐ.എ.എസ്

കല Published on 23 April, 2019
വോട്ടിംഗ് മിഷ്യനില്‍ ക്രമക്കേടെന്ന് പരാതി; കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ താമരയ്ക്ക് പോകുന്നുവെന്ന് ആരോപണം; അടിസ്ഥാന രഹിതമെന്ന് കളക്ടര്‍ വാസുകി ഐ.എ.എസ്

തിരുവനന്തപുരത്ത് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നത്തിന് വോട്ട് തെളിയുന്നുവെന്നും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടന്നിട്ടുണ്ടെന്നുമാണ് പരാതി. കോവളം ചൊവ്വരയില്‍ 151ാം നമ്പര്‍ ബൂത്തിലാണ് കൈപ്പത്തി വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് വോട്ട് പോകുന്നുവെന്ന പരാതി ഉയര്‍ന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വോട്ടിംഗ് യന്ത്രം മാറ്റി. 
ചേര്‍ത്തല കിഴക്കേ നാല്പത് ബൂത്തില്‍ പോള്‍ ചെയ്യുന്ന വോട്ട് മുഴുവന്‍ ബിജെപിക്ക് പോകുന്നതായും പരാതിയുണ്ടായി. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് വോട്ടിംഗ് യന്ത്രം മാറ്റി. 
എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കൂടിയായ വാസുകി ഐ.എ.എസ് നേരിട്ട് സാമുഹിക മാധ്യമങ്ങളിലും ചാനലുകളും എത്തി വിശദീകരിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ പോളിംഗ് പുരോഗമിക്കുന്നതിനിടെ തകരാര്‍ സംഭവിക്കുന്നത് സ്വാഭിവകമാണെന്നും ഇത്തരം സാഹചര്യം ഉണ്ടായാല്‍ വോട്ടിംഗ് യന്ത്രം മാറ്റുന്നതാണ് നിയമമെന്നുമാണ് വാസുകി വിശദീകരിച്ചത്. ഇത്തരമൊരു നടപടി മാത്രമാണ് കോവളത്ത് നടത്തിയത്. ഏതെങ്കിലും ചിഹ്നത്തിന് രേഖപ്പെടുത്തുന്ന വോട്ട് മറ്റൊരു ചിഹ്നത്തിലേക്ക് പോകുക എന്നത് അസംഭവ്യമാണെന്നും ഇത് വ്യാജപ്രചരണമാണെന്നും വാസുകി ഔദ്യോഗികമായി വിശദീകരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക