Image

തെരഞ്ഞെടുപ്പ് നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് ഡി.ജി.പി

Published on 22 April, 2019
തെരഞ്ഞെടുപ്പ് നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് ഡി.ജി.പി


തിരുവനന്തപുരം: നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് എല്ലാ പോളിഗ് ബൂത്തുകളിലും സുരക്ഷ ശക്തിപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയോ സംഘം ചേര്‍ന്ന് നില്‍ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നബാധ്യതാ പ്രദേശങ്ങളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ഡി.ജി.പി അറിയിച്ചു.

വനിതാ വോട്ടര്‍മാര്‍ക്ക് ഭയമില്ലാതെ വോട്ടുചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി 3500ലേറെ വനിതാ പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ക്യാമറ സംഘങ്ങല്‍ നിരീക്ഷണം നടത്താത്ത പ്രശ്‌ന ബാധ്യതാ പ്രദേശങ്ങളില്‍ നിന്നും വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിര്‍ദേശമുണ്ട്്്. അതിനായി പ്രത്യേക സംഘങ്ങളെ നിയമിച്ചു. ഇടുങ്ങിയ സ്ഥലങ്ങളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ പോലീസ് പരിശോധന നടത്തും

പോലീസ് സ്‌റ്റേഷനനുകളില്‍ നിന്നും പതിവ് സേവനങ്ങള്‍ ലഭ്യമായിരിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത എല്ലാ പരാതികളും സ്വീകരിക്കും. ആവശ്യമെങ്കില്‍ അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിനു സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പോലീസ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് വിവരങ്ങളുടെ പത്രക്കുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക