Image

കേരളം നാളെ പോളിംഗ്‌ ബൂത്തിലേക്ക്‌

Published on 22 April, 2019
കേരളം നാളെ പോളിംഗ്‌ ബൂത്തിലേക്ക്‌


തിരുവനന്തപുരം: കേരളം നാളെ പോളിംഗ്‌ ബൂത്തിലേക്ക്‌.വോട്ടെടുപ്പിന്‌ മുന്നോടിയായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്‌. നാളെ രാവിലെ ഏഴു മണി മുതല്‍ 6 മണിവരെയാണ്‌ വോട്ടെടുപ്പ്‌.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത്‌ വോട്ടിംഗ്‌ സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. സ്‌ട്രോ0ഗ്‌ റൂമില്‍ സൂക്ഷിച്ചിരുന്ന ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ബൂത്തുകളിലെത്തിച്ചു.

രാവിലെ 9 മണി മുതലാണ്‌ പല വിതരണ കേന്ദ്രങ്ങളിലെയും സ്‌ട്രോ0ഗ്‌ റൂമുകള്‍ തുറന്നത്‌. വോട്ടര്‍പട്ടികയും അനുബന്ധ രേഖളും കൈപ്പറ്റിയ പോളിംഗ്‌ ഓഫീസര്‍മാര്‍ സ്‌ട്രോംഗ്‌ റൂമില്‍ നിന്ന്‌ വോട്ടിംഗ്‌ മെഷീനും വിവിപാറ്റ്‌ മെഷീനും വാങ്ങി ബൂത്തുകളിലേക്ക്‌ തിരിച്ചു. ഉച്ചയോടെ വോട്ടിംഗ്‌ മെഷീനിന്‍റെ വിതരണം പൂര്‍ത്തിയാക്കി. വൈകുന്നേരത്തോടെ വോട്ടിംഗ്‌ മെഷീനുകളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി.

ഹരിത ചട്ടം പാലിച്ചുള്ള തിരഞ്ഞെടുപ്പ്‌ വേണമെന്നാണ്‌ കമ്മീഷന്‍റെ നിര്‍ദ്ദേശം. പ്ലാസ്റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ ബൂത്തുകളില്‍ പാടില്ലെന്ന്‌ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. അതിനാല്‍ തുണി സഞ്ചിയിലാണ്‌ ഇക്കുറി വോട്ടിംഗ്‌ രേഖകളെല്ലാം ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറിയത്‌.

2,61,51,534 പേര്‍ക്കാണ്‌ സംസ്ഥാനത്ത്‌ വോട്ടവകാശമുളളത്‌. നാളെ വൈകുന്നേരം വോട്ടെടുപ്പ്‌ പൂര്‍ത്തിയാക്കി സീല്‍ ചെയ്‌ത മെഷീനുകള്‍ ഉദ്യോഗസ്ഥര്‍ തിരിച്ച്‌ സ്‌ട്രോ0ഗ്‌ റൂമുകളില്‍ എത്തിക്കണം. 257 സ്‌ട്രോ0ഗ്‌ റൂമുകള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക