Image

ശ്രീലങ്കന്‍ സ്ഫോടനം; ഇന്ത്യയിലും അതീവ ജാഗ്രതാ നിര്‍ദേശം

Published on 22 April, 2019
ശ്രീലങ്കന്‍ സ്ഫോടനം; ഇന്ത്യയിലും അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്ബരയില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യയിലും അതീവ ജാഗ്രതാ നിര്‍ദേശം. കേരളം ഉള്‍പ്പെടെ രാജ്യത്തെ സമുദ്രതീരങ്ങളില്‍ തീരസംരക്ഷണ സേന സുരക്ഷ ശക്തമാക്കി. കൊച്ചി നാവികസേന ആസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു കഴിഞ്ഞു.

ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയവര്‍ കടലിലൂടെ രക്ഷപ്പെടാനും ഇന്ത്യയിലേക്കു കടക്കാനും സാധ്യതയുണ്ടെന്നു കണ്ടാണു ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. സംശയകരമായ രീതിയില്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകള്‍ കണ്ടെത്താന്‍ കൂടുതലായി കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക