രണ്ടിലത്തുള്ളികള്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
SAHITHYAM
22-Apr-2019
SAHITHYAM
22-Apr-2019

മഴപെയ്തു തോര്‍ന്ന മനസ്സുമായെന്നുടെ
പൊന്നങ്കണത്തില്‍ തളിര്‍ത്ത തുളസിപോല്‍
പൊന്നങ്കണത്തില്‍ തളിര്‍ത്ത തുളസിപോല്‍
നില്‍ക്കെ മല്‍ ചിന്താദളങ്ങളെന്‍ യൗവ്വന
വല്ലിയില്‍നിന്നു ചിരിയുതിര്‍ത്തീടിനാല്‍
പതിയെഞാനോരോ മലരിതള്‍ മാറ്റിയെന്‍
പ്രിയതോഴിതന്‍ ചാരുചിത്രം നുണയവേ,
കനകാംബരത്തിന്നഴകുണര്‍ത്തുന്നതാം
പൊന്‍പ്രഭാതംകണക്കിന്നാ, വദനമെന്‍
ഹൃത്തിലൊന്നാകെയേറ്റീടുന്നതുല്യമാം
സപ്താനുരാഗ നിശകള്‍തന്‍ നിസ്വനം;
മണ്‍ചെരാതേറെത്തെളിഞ്ഞു നില്‍ക്കുന്നതാം
നാലമ്പലംചുറ്റിയണയുന്നു തൂമണം.
* * * * *
പുഴകളായ് മാറുന്നതറിയാതെ, പിന്നെയും
തഴുകാന്‍ ശ്രമിക്കാതകലുന്ന കാലമേ,
വരികയെന്നാദിവ്യ കിരണമായാമോദ
മിഴികളോടരികെയെന്നറിയാതെയെന്മനം
പുലരിയോടോരോ വിചാരങ്ങള്‍ മൊഴിയവേ,
തിരികെവന്നെന്നെ വിളിക്കുന്ന നിന്നകം
തിരകളാകുന്നതായറിയുന്നു; വിരഹമെന്‍
നെഞ്ചിലായ് ചെറുമഴത്തുള്ളികള്‍ വീഴ്ത്തുന്നു
കരളുകള്‍ക്കുള്ളില്‍ കവനങ്ങളുയരിലും
കരകളിന്നേറേയകന്നുപോയീടുന്നു
തിരികെവന്നെന്നെയുണര്‍ത്തുന്ന മധുരവും
പെരിയ കദനത്തിന്നിലത്തുള്ളിയാകുന്നു.
വല്ലിയില്‍നിന്നു ചിരിയുതിര്‍ത്തീടിനാല്‍
പതിയെഞാനോരോ മലരിതള്‍ മാറ്റിയെന്‍
പ്രിയതോഴിതന്‍ ചാരുചിത്രം നുണയവേ,
കനകാംബരത്തിന്നഴകുണര്‍ത്തുന്നതാം
പൊന്‍പ്രഭാതംകണക്കിന്നാ, വദനമെന്‍
ഹൃത്തിലൊന്നാകെയേറ്റീടുന്നതുല്യമാം
സപ്താനുരാഗ നിശകള്‍തന്‍ നിസ്വനം;
മണ്‍ചെരാതേറെത്തെളിഞ്ഞു നില്‍ക്കുന്നതാം
നാലമ്പലംചുറ്റിയണയുന്നു തൂമണം.
* * * * *
പുഴകളായ് മാറുന്നതറിയാതെ, പിന്നെയും
തഴുകാന്‍ ശ്രമിക്കാതകലുന്ന കാലമേ,
വരികയെന്നാദിവ്യ കിരണമായാമോദ
മിഴികളോടരികെയെന്നറിയാതെയെന്മനം
പുലരിയോടോരോ വിചാരങ്ങള്‍ മൊഴിയവേ,
തിരികെവന്നെന്നെ വിളിക്കുന്ന നിന്നകം
തിരകളാകുന്നതായറിയുന്നു; വിരഹമെന്‍
നെഞ്ചിലായ് ചെറുമഴത്തുള്ളികള്‍ വീഴ്ത്തുന്നു
കരളുകള്‍ക്കുള്ളില്‍ കവനങ്ങളുയരിലും
കരകളിന്നേറേയകന്നുപോയീടുന്നു
തിരികെവന്നെന്നെയുണര്‍ത്തുന്ന മധുരവും
പെരിയ കദനത്തിന്നിലത്തുള്ളിയാകുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments