Image

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

Published on 22 April, 2019
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

ഭുവനേശ്വര്‍: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍ ഒഡീഷയിലെ പിപിലി നിയോജക മണ്ഡലത്തിലെ ബിജെഡി സ്ഥാനാര്‍ത്ഥി പ്രദീപ് മഹാരഥി ആണ് അറസ്റ്റിലായത്.

ഫാം ഹൗസില്‍ വച്ച്‌ മഹാരഥി വോട്ടര്‍മാര്‍ക്ക് മദ്യവും പണവും പാരിതോഷികമായി നല്‍കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പതിനഞ്ചംഗ ഉദ്യോഗസ്ഥ സംഘം അന്വേഷണത്തിനായി അവിടെയെത്തിയത്. അവിടെവച്ച്‌ ഗുണ്ടകളുടെ സഹായത്തോടെ മഹാരഥി നേരിടുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥര്‍ ഒരുവിധം അവിടെനിന്ന് രക്ഷപെടുകയായിരുന്നു.

വധശ്രമം, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തിയാണ് മഹാരഥിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക