Image

മോദിയുടെ തെരഞ്ഞെടുപ്പ്‌ പ്രസംഗത്തിനിടെ കൂട്ടത്തോടെ വേദിവിട്ട്‌ പ്രവര്‍ത്തകര്‍

Published on 22 April, 2019
മോദിയുടെ തെരഞ്ഞെടുപ്പ്‌ പ്രസംഗത്തിനിടെ കൂട്ടത്തോടെ വേദിവിട്ട്‌ പ്രവര്‍ത്തകര്‍


നാഷിക്‌: മഹാരാഷ്ട്രയിലെ പിംപല്‍ഗോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ നിന്ന്‌ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി.

15 മിനുട്ട്‌ നേരം മോദിയുടെ പ്രസംഗം നീണ്ടപ്പോഴായിരുന്നു സംഭവം. മോദി പ്രസംഗിച്ചുകൊണ്ടിരിക്ക തന്നെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സദസില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്‌. മഹാരാഷ്ട്രയിലെ ദിന്‍ദോരിയിലും മോദി നടത്തിയ റാലിക്ക്‌ ജനപങ്കാളിത്തം കുറവായിരുന്നു.

ബാലാകോട്ട്‌ ആക്രമണവും സര്‍ജിക്കല്‍ സ്‌ട്രൈക്കും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള മോദിയുടെ പ്രസംഗം പുരോഗമിക്കവേയായിരുന്നു പ്രവര്‍ത്തര്‍ കൂട്ടത്തോടെ സദവ്‌ വിട്ടത്‌.

മോദി പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ സദസ്‌ വിടുന്നതിന്റെ വീഡിയോ നിരവധി പേരാണ്‌ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക