Image

ആന്‍റണിയുടെ റോഡ്‌ ഷോ തടഞ്ഞ സംഭവം മര്യാദകേടെന്ന്‌ ശശി തരൂര്‍

Published on 22 April, 2019
ആന്‍റണിയുടെ റോഡ്‌ ഷോ തടഞ്ഞ സംഭവം മര്യാദകേടെന്ന്‌ ശശി തരൂര്‍


തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശത്തിനിടെ എ കെ ആന്‍റണിയുടെ റോഡ്‌ ഷോ തടഞ്ഞ സംഭവം എല്‍ ഡിഎഫിന്‍റേത്‌ മര്യാദ കേടെന്ന്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ . കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ വോട്ടെടുപ്പ്‌ തടസപ്പെടുത്താന്‍ സാധ്യതയുണ്ട്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷനും പൊലീസും ജാഗ്രത പാലിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

കൊട്ടിക്കലാശം നടക്കുന്നതിനിടെയാണ്‌ എകെ ആന്‍റണിയും ശശി തരൂരും സഞ്ചരിച്ച പ്രചാരണ വാഹനം വേളിയില്‍ തടഞ്ഞത്‌. എന്നാല്‍ റോഡ്‌ ഷോ ആരും തടഞ്ഞില്ലെന്നായിരുന്നു ഇടത്‌ സ്ഥാനാര്‍ത്ഥി സി ദിവാകരന്‍റെ പ്രതികരണം. യുഡിഎഫ്‌ നടത്തുന്നത്‌ നുണപ്രചാരണമാണ്‌. ഇതൊന്നും തിരിച്ചടിയാവില്ലെന്നും സി ദിവാകരന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക