Image

ഭീകരാക്രമണത്തെക്കുറിച്ച ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് ഗൗരവത്തില്‍ എടുത്തിരുന്നില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി

കല Published on 22 April, 2019
ഭീകരാക്രമണത്തെക്കുറിച്ച ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് ഗൗരവത്തില്‍ എടുത്തിരുന്നില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി


ശ്രീലങ്കയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇത് ഗൗരവമായി എടുക്കുകയും അക്രമണം ചെറുക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. 
ഏപ്രില്‍ 22ന് മുമ്പ് ശ്രീലങ്കയില്‍ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ ഔദ്യോഗികമായി കൈമാറിയിരുന്നു. തൗഹിദ് ജമാഅത്ത് എന്ന തീവ്രവാദി സംഘടന ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യന്‍ ഇന്‍റലിജന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ വ്യക്തമായ വിവരങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് ഇന്ത്യ കൈമാറി. തഹിദ് ജമാഅത്ത് പാല്‍മുനയില്‍ അക്രമണത്തിന്‍റെ റിഹേഴ്സല്‍ നടത്തിയിരുന്നുവെന്നും ഇന്ത്യയുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ അധികൃതര്‍ ഇത് വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച 24 പേരെ ഇതിനകം ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. എന്നാല്‍ ഏത് സംഘടനയാണ് അക്രമണത്തിന് പിന്നിലെന്ന് ഇതുവരെയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇത് ഉടന്‍ തന്നെ പുറത്തുവിടുമെന്ന് വിക്രമസിംഗെ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക