Image

ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നില്‍ തമിഴ്നാട്ടിലും വേരുകളുള്ള തൗഹിദ് ജമാഅത്ത് എന്ന് സംശയം

കല Published on 22 April, 2019
ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നില്‍ തമിഴ്നാട്ടിലും വേരുകളുള്ള തൗഹിദ് ജമാഅത്ത് എന്ന് സംശയം

ശ്രീലങ്കയില്‍ അപ്രതീക്ഷിതമായി സംഭവിച്ച സ്ഫോടനത്തിന് പിന്നില്‍ ആരെന്ന ചോദ്യത്തിന് തൗഹിദ് ജമാഅത്തിലേക്കാണ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ വിരല്‍ചൂണ്ടുന്നത്. ഐ.എസിനെ അനുകൂലിക്കുന്ന ഏഷ്യന്‍ മേഖലയിലെ ഇസ്ലാമിക ഭീകരവാദ ചെറു ഗ്രൂപ്പാണ് തൗഹിദ് ജമാഅത്ത്. മാലാദ്വീപ് മുതല്‍ ബംഗ്ലാദേശ് വരെ ഐ.എസ് സ്വാധീനത്തില്‍ ഇത്തരം ചെറുഗ്രൂപ്പുകളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് തൗഹിദ് ജമാഅത്ത്. തമിഴ്നാട്ടില്‍ ഈ സംഘടനയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. നേരത്തെ ചില ഹിന്ദു സംഘടന നേതാക്കളെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഈ സംഘടനയുടെ സാന്നിധ്യം വ്യക്തമായിരുന്നു. 
ശ്രീലങ്കല്‍ തമിഴ് പുലികളുടെ അവസാനത്തിന് ശേഷം ഇസ്ലാമിക ഭീകര സംഘടനകള്‍ വേരുപിടിക്കാന്‍ ഏറെ ശ്രമം നടത്തിയിരുന്നു. ഈ സംഘടനകള്‍ നടത്തിയ ചെറിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സിംഹളര്‍ മുസ്ലിംങ്ങളെ വംശീയമായി അക്രമിക്കുന്നതിലേക്കും കൊണ്ടു ചെന്നെത്തിച്ചിരുന്നു. ഇത്തരം വംശീയ അക്രമങ്ങള്‍ തീവ്രവാദി സംഘടനകള്‍ക്ക് കൂടുതല്‍ ശക്തി നേടിക്കൊടുത്തു. രാജ്യത്തിന്‍റെ കിഴക്കന്‍ പ്രവിശ്യയില്‍ നിര്‍ണായക സ്വാധീനമുള്ള സംഘനടയാണ് തൗഹിത്ത് ജമാഅത്ത്. ഇവിടെ ശരിഅത്ത്  നിയമം നടപ്പിലാക്കാന്‍ വരെ ഇവര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 
എന്നാല്‍ ഇപ്പോള്‍ നടന്ന സ്ഫോടനം വീണ്ടുമൊരു വംശീയ കലാപത്തിലേക്ക് ശ്രീലങ്കയെ കൊണ്ടുചെന്നെത്തിക്കുമോ എന്ന് അന്താരാഷ്ട്ര സമൂഹം ഭയക്കുന്നുണ്ട്. ശ്രീലങ്കന്‍ സര്‍ക്കാര്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് അതീവ ജാഗ്രതയിലുമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക