Image

പ്രജ്ഞാ സിങ്‌ ഠാക്കൂറിന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌

Published on 21 April, 2019
പ്രജ്ഞാ സിങ്‌ ഠാക്കൂറിന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌

ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്‌ ഠാക്കൂറിന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌. ബാബറി മസ്‌ജിദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട പരാമര്‍ശത്തിയതിന്റെ പേരിലാണ്‌ തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.

ബാബറി മസ്‌ജിദ്‌ തകര്‍ത്തവരില്‍ താനും ഉള്‍പ്പെടുന്നെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ആയിരുന്നു എന്നാണ്‌ ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്‌. പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസ്‌ അയച്ചത്‌.

'ഞങ്ങള്‍ ബാബറി മസ്‌ജിദ്‌ തകര്‍ത്തു. അങ്ങനെയൊരു അവസരം എനിക്ക്‌ ലഭിച്ചതില്‍ അഭിമാനമുണ്ട്‌. അവിടെ രാമക്ഷേത്രം നിര്‍മിക്കുമെന്നും ഞങ്ങള്‍ ഉറപ്പുനല്‍കുന്നു' പ്രജ്ഞാ സിങ്‌ ഠാക്കൂര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക