Image

ചിരിയുടെ തമ്പുരാന്‍ നൂറ്റി ഒന്നാം ഈസ്റ്ററിന്റെ നിറവില്‍ (അനില്‍ പെണ്ണുക്കര)

Published on 21 April, 2019
ചിരിയുടെ തമ്പുരാന്‍ നൂറ്റി ഒന്നാം ഈസ്റ്ററിന്റെ നിറവില്‍ (അനില്‍ പെണ്ണുക്കര)
ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നൂറ്റി ഒന്നാം ഈസ്റ്ററിന്റെ നിറവിലാണ് ഇപ്പോള്‍ . നൂറ്റി നൂറ്റി ഒന്ന് വയസ്സ് പൂര്‍ത്തിയായ തിരുമേനി ഇപ്പോള്‍ കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലില്‍ പൂര്‍ണ്ണമായും വിശ്രമത്തില്‍ കഴിയുന്നു. തിരുമേനി നല്‍കിയ ക്രിസ്തുമസ് ,ഈസ്റ്റര്‍ ,ഓണം,വിഷു സന്ദേശങ്ങളുടെ കണക്കെടുത്താല്‍ എത്രയുണ്ടാകും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.അതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചാല്‍ നര്‍മ്മം കലര്‍ന്ന ഉത്തരമാണ് ഉടന്‍ വരിക എന്ന് നമുക്കെല്ലാം അറിയാം .നൂറ്റിയൊന്ന് വയസ് പൂര്‍ത്തിയായി നൂറ്റി രണ്ടിലേക്ക് കടക്കുമ്പോള്‍ ദൈവം ഒപ്പം നടക്കുന്ന ഒരാള്‍ ഇന്ന് മലയാളത്തില്‍ വേറെ ഉണ്ടാകുമോ എന്ന് സംശയമാണ് .കേരളത്തിന്റെ സാമൂഹിക സാംസ്‌ക്കാരികരംഗത്ത് സജീവസാന്നിധ്യമായ ക്രിസോസ്റ്റം തിരുമേനി ചിരിയും ചിന്തയും സമന്വയിപ്പിക്കാന്‍ ഭൂമിയില്‍ വന്നിട്ട് നൂറ്റിയൊന്ന് ഈസ്റ്റര്‍ പിന്നിടുന്നു .ദൈവത്തിന്റെ നിയോഗം.നമുക്ക് അങ്ങനെ വലിയത് സൗഭാഗ്യങ്ങള്‍ ദൈവം നമുക്ക് നല്‍കുന്നു ..

കഴിഞ്ഞ ദിവസങ്ങളിലൊക്കെ മതവും ജാതിയുമൊക്കെ ചര്‍ച്ചയായ കേരളത്തില്‍ തിരുമേനിയുടെ കാഴ്ചപ്പാടുകള്‍ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങുന്നില്ല.ജാതിമതഭേദമെന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി;ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട് .ഒരു യോഗിവര്യന്റെ കര്‍മ്മപഥവും ജീവിതവീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി അദ്ദേഹം അടയാളപ്പെടുത്തിക്കഴിഞ്ഞു.ഇനി ആ ചിന്തകള്‍ക്കൊപ്പം മലയാളി നടന്നാല്‍ മാത്രം മതി .അദ്ദേഹം നമ്മുടെ മുന്നില്‍ നമ്മെക്കാള്‍ ഉര്‍ജ്ജസ്വലനായി നടന്നു നീങ്ങുന്നു.

അദ്ദേഹത്തെ അളന്നെടുക്കാന്‍ ഒരു കഥ പറയാം .അദ്ദേഹം റെയില്‍വേ പോര്‍ട്ടര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന കാലം .
പെട്ടിയെടുക്കാന്‍ ഒരിക്കല്‍ ഒരു വലിയ ഉദ്യോഗസ്ഥനോട് പ്രതിഫലം ആവശ്യപ്പെട്ടു.നിയമം അനുവദിക്കുമെങ്കില്‍ തരാമെന്ന അദ്ദേഹത്തിന്റെ മറുപടി.ആ ഉദ്യോഗസ്ഥന്റെ പെട്ടി എടുത്തു വയ്ക്കാന്‍ 20 മിനിട്ട് വേണം.ഇതിനായി ഉദ്യോഗസ്ഥന്‍ 20 മിനിട്ട് ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന വേതനം വേണമെന്നായി തിരുമേനി.ഇത് കേട്ട് ഉദ്യോഗസ്ഥന്‍ തന്റെ ബുദ്ധിയെ പുകഴ്ത്തിയപ്പോള്‍ പറഞ്ഞ മറുപടിയും രസകരമായി അവതരിപ്പിച്ചു അദ്ദേഹം.ബുദ്ധിയുണ്ടായിരുന്നേല്‍ സാര്‍ എന്റെ സ്ഥാനത്തും ഞാന്‍ സാറിന്റെ സ്ഥാനത്തും ഇരുന്നേനെ.സംഭാഷണം അല്‍പ സമയം നീണ്ടു. ഇതോടെ ചോദിക്കുന്നതെന്തും നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാഗ്ദാനം. ഇതുകേട്ടതോടെ ഒന്നും വേണ്ട ഈ മനസ്സ് മതിയെന്നായി ഉത്തരം. പരസ്പരം ആവശ്യങ്ങളറിഞ്ഞ് സഹായിക്കുന്നവരുടെ ലോകം തങ്ങള്‍ക്കിടയില്‍ രൂപം കൊണ്ടതായി ഇരുവരും തിരിച്ചറിഞ്ഞു.ഇത്തരത്തില്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തന്റെ ആവശ്യങ്ങളായി കരുതുന്നവരുടെ ലോകം വരണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ വിശ്രമജീവിതത്തില്‍ ആണെങ്കിലും .റിട്ടയര്‍ ചെയ്താല്‍ പലരുടേയും തിരക്ക് കുറയുമെന്ന് വയ്പ്പ് . അപൂര്‍വ്വം ചിലര്‍ക്ക് തിരക്ക് കൂടും. അക്കൂട്ടത്തിലാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. തിരുമേനിയുടെ ഡയറി നോക്കുന്നവര്‍ അന്തംവിട്ടു പോകും. ചില ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് എട്ടു മണിവരെയുള്ള പരിപാടികളില്‍ വിശ്രമമില്ലാതെ പങ്കെടുക്കുവാന്‍ മടിയില്ലാത്ത പ്രായമായിരുന്നു ഇതുവരെ അദ്ദേഹത്തിന്റേത് .
7 വര്‍ഷം മുമ്പ് എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തു വരവേ തിരുമേനിക്കു ബോധക്ഷയമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
''തിരുമേനി ഒരു ദിവസം രണ്ടു പ്രോഗ്രാമില്‍ കൂടുതല്‍ എടുക്കരുത്.'' ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു. ''ജനത്തെ കാണുന്നത് എനിക്ക് ഇഷ്ടമാണ്. പരിപാടികളില്‍ എന്നെ സ്വാഗതം ചെയ്തുകൊണ്ട് ഒരു പ്രസംഗമുണ്ട്. എനിക്ക് ഇല്ലാത്തതും ഉള്ളതുമായ എല്ലാ മേന്മകളും തട്ടിവിടും. സാറെ ഇത് കേള്‍ക്കുന്നത് എനിക്കൊരു സന്തോഷമാണ്. പറയുന്ന പകുതിയും സത്യമല്ലാത്തതിനാല്‍ സ്വാഗതപ്രസംഗകന്‍ സ്വര്‍ഗ്ഗത്തില്‍ പോകത്തില്ലായെന്നറിയാം. പക്ഷെ എനിക്ക് അതൊരു ആവേശമാ''.

ക്രിസോസ്റ്റം തിരുമേനിയെ സന്ദര്‍ശിക്കുവാന്‍ അനവധി ആളുകള്‍ ദിവസവും ഉണ്ടാകും . പലരേയും ആദ്യമായി കാണുന്നതായിരിക്കും. എന്നാലും അദ്ദേഹം താല്‍പ്പര്യപൂര്‍വം അവരുടെ കാര്യങ്ങള്‍ കേള്‍ക്കും. പ്രവര്‍ത്തന മേഖലകളെ കുറിച്ച് ആരായും. സംശയങ്ങള്‍ ചോദിക്കും. പുതിയ കാര്യങ്ങള്‍ മനസിലാക്കും.
തിരുമേനിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ''എന്റെ തല പഴയ താണ്. പഴയ കാര്യങ്ങള്‍ എനിക്ക് മനസിലാകും. പുതിയ കാര്യങ്ങള്‍ ഞാന്‍ മനസിലാക്കുന്നത് എന്നോട് സംസാരിക്കുവാന്‍ വരുന്നവരിലൂടെയാണ്. അതാണ് ഞാന്‍ പ്രസംഗത്തിലൂടെ തട്ടി വിടുന്നത്. തിരുമേനിക്ക് വലിയ വിവരമുണ്ടെന്ന് പലരും കരുതും. എന്റെ വിവരം മിടുക്കരായ ചെറുപ്പക്കാര്‍ നല്‍കുന്നതാണ്.''
മന്ത്രി ആയിരിക്കെ മുല്ലക്കര രത്നാകരന്‍ തിരുമേനിയോട് കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. സ്‌കൂള്‍ കുട്ടികളുടെ കരിക്കുലത്തില്‍ കൃഷിക്ക് പ്രാധാന്യം നല്‍കി അവതരിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാം കേട്ട തിരുമേനി അടുത്ത ദിവസം ഒരു സ്‌കൂള്‍ വാര്‍ഷികത്തിന് പ്രസംഗിച്ചപ്പോള്‍ ഇവ ഭംഗിയായി അവതരിപ്പിച്ചു. തിരുമേനിയുടെ വാക്കുകളില്‍ ''എന്റെ പ്രസംഗം മുഴുവനും വല്ലവരും പറഞ്ഞ കാര്യങ്ങളാ.''
തന്നെ സന്ദര്‍ശിക്കുന്നവരെ തിരുമേനി സൂക്ഷ്മമായി നിരീക്ഷിക്കും. അവരിലെ നന്മ മടി കൂടാതെ പറയും. അതുകൊണ്ടാകാം, ജാതിമതരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും തിരുമേനിയെ ഇഷ്ടപ്പെടുന്നതും.

വലിയ തിരുമേനിയുടെ അടുത്ത് ഒരിക്കലെങ്കിലും ചെന്നുപെട്ടിട്ടുള്ളവരെല്ലാം അദ്ദേഹത്തിന്റെ നര്‍മ ഭാഷണ സുഖം അനുഭവിച്ചിട്ടുണ്ടാവും. പള്ളിയില്‍ നേര്‍ച്ചയായി കിട്ടിയ കോഴിയെ ലേലത്തില്‍ വില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍, നേര്‍ച്ചക്കോഴിയെ കണ്ടിച്ചു കറിവച്ച്, ഒപ്പം സേവിക്കാന്‍ ബ്രാന്‍ഡിക്കടയില്‍ നിന്നു മദ്യവും വാങ്ങിക്കുടിച്ച ശേഷം, ചെലാവാകാതിരുന്ന മുതല്‍ ചെലവാക്കാന്‍ ഉണ്ടായ ചെലവ് എന്നു കണക്കെഴുതി വച്ച കൈക്കാരനെ കൈയോടെ പിടികൂടുന്നതാണ് അദ്ദേഹത്തിന്റെ ഫലിത സ്‌റ്റൈല്‍.

എന്തൊക്കെ നല്ല കാര്യം ചെയ്താലും ഒപ്പമുണ്ടായിരുന്ന കുശിനിക്കാരനെ വല്ലാതെ ശകാരിക്കുമായിരുന്ന വൈദികനെക്കുറിച്ചും (അതു തിരുമേനി തന്നെയെന്നും വ്യംഗ്യം) മാര്‍ ക്രിസോസ്റ്റം വിസ്തരിച്ചിട്ടുണ്ട്. ഒരിക്കല്‍ മാനസാന്തരപ്പെട്ട വൈദികന്‍ കുശിനിക്കാരനെ വിളിച്ചു ചേര്‍ത്തു നിര്‍ത്തി. എന്നിട്ടു വളരെ ശാന്തനായി പറഞ്ഞു. നീ ഇവിടെ വളരെ കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും ഞാനെപ്പോഴും നിന്നെ വഴക്കു പറയുന്നു. വലിയ തെറ്റാണു ഞാന്‍ ചെയ്തത്. ഇനി ഏതായാലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല. നിന്നെ ഇനി ഒരിക്കലും വഴക്കു പറയില്ല.
തിരുമേനിയുടെ കുമ്പസാരത്തില്‍ കുശിനിക്കാരനും മാനസാന്തരമുണ്ടായി. അയാള്‍ പറഞ്ഞു. ശരി തിരുമേനി, അങ്ങ് എന്നെ ഇനി വഴക്കു പറയില്ലെന്ന് ഉറപ്പാണെങ്കില്‍ ഞാനും ഒരുറപ്പു തരുന്നു. അങ്ങേയ്ക്കു വിളമ്പി വയ്ക്കുന്ന ഭക്ഷണത്തില്‍ ഇനി മേലില്‍ ഞാന്‍ തുപ്പി വയ്ക്കില്ല..! തിരുമേനി ഫ്‌ളാറ്റ്.ഇത്തരം ഫലിതങ്ങള്‍ പറഞ്ഞുപറഞ്ഞു പതംവന്നപ്പോള്‍ തിരുമേനിയുടെ ഇഷ്ടക്കാര്‍ അതൊരു പുസ്തകമാക്കി.
ക്രിസോസ്റ്റം ഫലിതങ്ങള്‍ എന്ന പേരില്‍ പുസ്തകമിറക്കി സൂപ്പര്‍ ഹിറ്റ് ആക്കുകയും ചെയ്തു.തിരുമേനി പറഞ്ഞ കഥകള്‍ എത്രയോ പുറത്തു വരാനിരിക്കുന്നു ...
എത്ര പറഞ്ഞാലും തീരാത്ത കഥകള്‍ ...
തിരുമേനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്
ദൈവം ഒപ്പം നടക്കുന്ന തിരുമേനിക്ക് നൂറ്റി ഒന്നാം ഈസ്റ്ററിനു
ഇ-മലയാളിയുടെ ആശംസകള്‍ ..
Join WhatsApp News
josecheripuram 2019-04-21 16:59:04
I always wonder,with all these chaos going around us how on earth we still exists?Now I know the answer,as long as "VALIYA THIRUMENI" is here God will not punish us, so let us pray that he stay with us till we die.
josecheripuram 2019-04-21 18:29:55
When I think of Christ he was always very serious,he never smiled/forget laughing.I always imagined a God who had a loving smile,so we could go to him with no fear.Probably if Christ was as humorous  as "THIRUMENI"he would be still alive (of course he is still alive through THIRUMENI.)
Christian Brothers 2019-04-21 22:23:14
It looks like my brother Josecheripuram had a good Easter. Emalayalee is populated with his opinion, His conscience of Justice is awakened . A way to go brother 
josecheripuram 2019-04-22 07:24:24
I always think of Jesus resurrection,not the passion,I have Easter every day in my life.When you go to sleep it's enactment of death,when rise up in the morning it' a resurrection.
josecheripuram 2019-04-22 08:19:08
I'am glad that someone is reading what I write,by the fake name Christian brothers/Jack Daniel/Vidhyadharan/Why you guys hide yourself.
We are your friends Jose 2019-04-22 08:34:38
we are your friends. Relax and enjoy don't get mad. If you get angry, no one gets hurt other than you. So let us get together and enjoy. - your favourite friend -Jonny Walker { uncle Jonny}
വിദ്യാധരൻ 2019-04-22 08:57:25
തന്റെ പേര് യാഥാർത്ഥമാണെന്നും മറ്റുള്ളവരുടെ പേര് വ്യാജമാണെന്നും വിശ്വസിക്കുന്നവർക്ക് ചിന്തിക്കാൻ ശ്രീനാരായണഗുരുവിന്റെ അദ്വൈത ദീപികയിൽ നിന്ന് ഒരു കാവ്യശകലം 

'പേരായിരം പ്രതിഭയായിരമിങ്ങവറ്റിൽ
ലാരാലെഴുംവിഷയമായിരമാം പ്രപഞ്ചം 
ഒരായ് കിൽ നേരിതു കിനാവുണരുംവരേയ്ക്കും 
നേരാമുണർന്നളവുണർന്നവനാമശേഷം' 

തന്റെ പേരും പെരുമയും  വെറും ഒരു സ്വപ്നമാണെന്നറിഞ്ഞാൽ തനിക്ക് കൊള്ളാം  

Christian Brothers 2019-04-22 12:30:05
Why are you pissed off brother? Jos
we are one the spirit 
we are Christian Brothers
we will stay together 
with our brothers Johnny Walker and Jack Daniel
they are also our brothers

ശിവാശ്രീകൾ 2019-04-22 18:32:14
ജോസേട്ടാ 

നിങ്ങടെ കൂടെ ഞാനുണ്ട് . നമ്മള് വിചാരിച്ചാൽ ജോണി വാക്കർ, ജാക്ക് ഡാനിയേൽ, വിദ്യാധരൻ, ക്രിസ്ത്യൻ ബ്രോ എല്ലാത്തിനേം തുരത്താം . എന്റെ കൂടെ ഇരുന്നു ഒരു ശക്തിപൂജ നടത്തിയാൽ മതി . ശിവ ശക്തിയെന്താണെന്ന് നമ്മൾക്ക് കാണിച്ചു കൊടുക്കാം 
Chivas Regal 2019-04-22 18:36:35
It is Chivas Regal not shivasreekal
Shivasreekal 2019-04-22 19:04:30
Before you drink it is Chivas Regal five minutes after drinking it is shivasreekal 
സപ്തതി 2019-04-22 19:10:04
എഴുപത് വയസ്സ് കഴിഞ്ഞവര് കാണിക്കുന്നത് കണ്ടാൽ ചിരിവരും പിന്നാ നൂറ്റൊന്ന് . 

josecheripuram 2019-04-22 20:45:02
Less money more intoxication makes a drink pleasure.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക