Image

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു

Published on 21 April, 2019
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച്‌ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു.

'വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകത്തിന്റെ കവര്‍ പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാണിച്ച്‌ എന്‍ഡിഎ നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

തന്റെ സ്വകാര്യസ്വത്തായ പുസ്തകത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ബിജെപിക്ക് എന്ത് അവകാശമെന്ന് തരൂര്‍ ചോദിച്ചു.'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം തന്റെ സ്വകാര്യ സ്വത്താണെന്നും താനൊരു എഴുത്തുകാരനാണെന്ന കാര്യം പ്രചരിപ്പിക്കുന്നതിന് വേണ്ടി തിരുവന്തപുരം ഡിസിസി ഇറക്കിയ പോസ്റ്ററാണതെന്നും അതിന്റെ പേരിലാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നതെന്നും ആ പുസ്തകം പൊതുസ്വത്തല്ലെന്നും തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക