Image

കൊ​ളം​ബോ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും ഭീ​ക​ര​ര്‍ ല​ക്ഷ്യമിട്ടെന്ന് സൂചന

Published on 21 April, 2019
കൊ​ളം​ബോ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും ഭീ​ക​ര​ര്‍ ല​ക്ഷ്യമിട്ടെന്ന് സൂചന

കൊ​ളം​ബോ: ശ്രീലങ്കയില്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​ക​ള്‍​ക്കു നേ​രെ ചാ​വേ​ര്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് 10 ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്ബ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ശ്രീ​ല​ങ്ക​ന്‍ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ചാ​വേ​റു​ക​ള്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​ക​ളി​ല്‍ സ്ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി ത​യാ​റു​ക്കു​ന്ന​താ​യി മു​ന്ന​റി​യി​പ്പ് ന​ല്‍‌​കി​യ​ത്. ഏ​പ്രി​ല്‍ 11 ന് പോ​ലീ​സ് മേ​ധാ​വി പു​ജു​ത് ജ​യ​സു​ന്ദ​ര ​ഇ​തു​സം​ബ​ന്ധി​ച്ച്‌ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.കൊ​ളം​ബോ​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നു നേ​രെ​യും സ്ഫോ​ട​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​യ​ച്ച മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം സൂചിപ്പിക്കുന്നു.

ക്രി​സ്ത്യ​ന്‍ പ​ള്ളി​ക​ളി​ല്‍ നാ​ഷ​ണ​ല്‍ തൗ​ഹീ​ത് ജ​മാ​ത്ത് ഭീ​ക​ര​ര്‍ ചാ​വേ​ര്‍ സ്ഫോ​ട​ന​ത്തി​നു പ​ദ്ധ​തി​യി​ടു​ന്ന​താ​യി വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​ണ് പോ​ലീ​സി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക