Image

യേശുദേവന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മയില്‍ ഇന്ന്‌ ഈസ്റ്റര്‍

Published on 21 April, 2019
യേശുദേവന്റെ  ഉയിര്‍പ്പിന്റെ ഓര്‍മ്മയില്‍ ഇന്ന്‌ ഈസ്റ്റര്‍

തിരുവനന്തപുരം: യേശുദേവന്റെ ഉയിര്‍പ്പിന്റെ സ്‌മരണയില്‍ ലോകമെമ്‌ബാടുള്ള ക്രൈസ്‌തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ദേവാലയങ്ങളില്‍ പ്രാര്‍ഥന ശുശ്രൂഷകള്‍ നടന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട്‌ സെന്‍റ്‌ തോമസ്‌ മൗണ്ടില്‍ പുലര്‍ച്ചെ മൂന്നു മണിക്ക്‌ ഉയിര്‍പ്പ്‌ ശുശ്രൂഷകള്‍ നടന്നു.

കര്‍ദിനാള്‍ മാര്‍ ബസേലിയസ്‌ ക്ലിമിസ്‌ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ പട്ടം സെന്‍റ്‌ മേരീസ്‌ കത്തീഡ്രലില്‍ ഈസ്റ്റര്‍ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും നടന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക