Image

മറിയാമ്മ ചാക്കോ (92) ന്യുയോര്‍ക്കില്‍ നിര്യാതയായി

Published on 20 April, 2019
മറിയാമ്മ ചാക്കോ  (92) ന്യുയോര്‍ക്കില്‍ നിര്യാതയായി
ന്യുയോര്‍ക്ക്: മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ സ്ഥാപക അംഗവും പ്രസിഡന്റുമായിരുന്ന ഈപ്പന്‍ ചാക്കോയുടെയും (കുഞ്ഞുമോന്‍), സൈമണ്‍ ചാക്കോയുടെയും (രാജു) മാതാവ് മറിയാമ്മ ചാക്കോ (92) ഏപ്രില്‍ 19 വെള്ളിയാഴ്ച്ച വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ നിര്യാതയായി.

പരേത അഴകത്ത് (കൊല്ലന്റേത്ത് പ്രാക്കാനം) എം.ഇ. ചാക്കോയുടെ പത്നിയാണ്. മക്കള്‍: ശോശാമ്മ (കുഞ്ഞുമോള്‍), ഈപ്പന്‍ ചാക്കോ (കുഞ്ഞുമോന്‍), സൈമണ്‍ ചാക്കോ (രാജു), അക്കാമ്മ (ഓമന), ഏലിയാമ്മ (ശാന്തമ്മ). മരുമക്കള്‍ : രാജന്‍ കെ. വര്‍ഗ്ഗീസ്, ഏലിയാമ്മ (കുഞ്ഞുമോള്‍), സൂസന്‍, വര്‍ക്കി ചുട്ടയില്‍, തോമസ് മാത്യു.

ദൈവഭക്തയായിരുന്ന അമ്മച്ചി കൃസ്തീയഗാനങ്ങള്‍ വളരെ ഇഷ്ടപ്പെടുകയും അവക്കെല്ലാം കൂടുതല്‍ ധര്‍മ്മനിഷ്ഠമായ പാരഡികളുണ്ടാക്കി കര്‍ത്താവിനെ സ്തുതിക്കയും ചെയ്തിരുന്നു.പ്രാര്‍ത്ഥനയും ഉപവാസങ്ങളുംഒരിക്കലും മുടക്കിയിരുന്നില്ല. കുഞ്ഞുങ്ങളോട് പ്രത്യേക മമതയും വാത്സല്യവും ചൊരിഞ്ഞിരുന്ന അമ്മച്ചി കുട്ടികള്‍ക്കായി എപ്പോഴും മധുരം കരുതുകയും അവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. കുട്ടികളെ കൂട്ടുകാരെപോലെ കണ്ടിരുന്ന സ്നേഹമയിയായ അമ്മച്ചിയെ അവര്‍'മുട്ടായി അമ്മച്ചി' എന്ന് വിളിച്ചുപോന്നു. നന്മയും സ്നേഹവും ജീവിതവൃതമാക്കിയിരുന്ന അമ്മച്ചിയുടെ ജീവിതം ധന്യമായിരുന്നു. 

പൊതുദർശനം: 
Monday April 22, 2019 4 p.m. to 9 p.m.
Park Funeral Home,  2175 Jericho Tpke, Garden City Park, NY 11040

സംസ്കാര ശുശ്രുഷ: 
Tuesday, April 23rd 2019 at 9 a.m.
St. Gregorious Orthodox Church, 175 Cherry Ln. Floral Park, NY 11001

Funeral:  All Saints Cemtery, 855 Middle Neck Rd., Great Neck, NY 11024

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക