Image

ലോക മലയാളി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ബസ്‌ സര്‍വീസ്‌

ജോളി എം പടയാട്ടില്‍ Published on 23 April, 2012
ലോക മലയാളി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ബസ്‌ സര്‍വീസ്‌
ബര്‍ലിന്‍: ജര്‍മനിയില്‍ കൊളോണ്‍ നഗരത്തിനടുത്തുള്ള ബെന്‍സ്‌ ബെര്‍ഗിലെ കര്‍ദിനാള്‍ ഷൂള്‍ട്ടെ കൊട്ടാരത്തില്‍ മേയ്‌ 3,4,5,6 തീയതികളില്‍ നടക്കുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ 8-ാം ലോക മലയാളി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി 3ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടര മണിക്ക്‌ ഫ്രാങ്ക്‌ഫര്‍ട്ടില്‍ നിന്ന്‌ ബസ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തി.

ഫ്രാങ്ക്‌ഫര്‍ട്ട്‌ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിനും രണ്ടിനും ഇടയ്‌ക്കുള്ള പ്രധാന കവാടത്തില്‍ നിന്നാണ്‌ ബസ്‌ സമ്മേളനവേദിയിലേക്ക്‌ പുറപ്പെടുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വരുന്നവരുടെ യാത്രാക്ലേശം ഒഴിവാക്കുന്നതിന്‌ വേണ്ടിയാണ്‌ എയര്‍പോര്‍ട്ടില്‍ നിന്ന്‌ തന്നെ ബസ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തിയത്‌. യാത്രക്കാരെ സഹായിക്കുവാനായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ വാളന്റിയര്‍മാരും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരിക്കുന്നതാണ്‌.

പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സമ്മേളന്തിതല്‍ പങ്കെടുക്കുവാനായി പ്രവാസി മലയാളികളുടെ രജിസ്‌ട്രേഷന്‍ പ്രവാഹം ഇപ്പോഴും തുടരുകയാണ്‌.

21-ാം തീയതി ശനിയാഴ്‌ച കര്‍ദിനാള്‍ ഷൂള്‍ട്ടെ കൊട്ടാരത്തില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ കമ്മിറ്റി യോഗം ചേര്‍ന്ന്‌ സമ്മേളന വേദി പരിശോധിക്കുകയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്‌തു. പ്രവാസി മലയാളികളുടെ കൂട്ടായ്‌മയായ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഒരുക്കുന്ന ഈ ലോകമലയാളി സമ്മേളനത്തില്‍ പങ്കുചേര്‍ന്ന്‌ ഈ സമ്മേളനത്തെ വന്‍ വിജയമാക്കിത്തീര്‍ക്കേണ്ടത്‌ ഓരോ പ്രവാസി മലയാളികളുടെയും കടമയാണ്‌. ഈ പ്രവാസി സമ്മേളനത്തിലേയ്‌ക്ക്‌ എല്ലാ മലയാളികളെയും സാദരം ക്ഷണിക്കുന്നു.

സമ്മേളനം നടക്കുന്ന സ്‌ഥലം:

Kardinal Schulte Haus, Overather Strasse: 51-53
51429 Bergisch Gladbach (Bensberg).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :

Mathew Jacob : 0228216179,
Gregory Medayil : 0220327996,
Jolly M Padayattil: 0221892667, Devis Thekumthala : 02034502757
ലോക മലയാളി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ബസ്‌ സര്‍വീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക