Image

അവന്‍ എനിക്ക് സ്വന്തം അനിയനെപോലെയാണ്, എന്തു വില കൊടുത്തും ബിജു മേനോനെ പിന്തുണയ്ക്കും; സുരേഷ് ഗോപി

Published on 20 April, 2019
അവന്‍ എനിക്ക് സ്വന്തം അനിയനെപോലെയാണ്, എന്തു വില കൊടുത്തും ബിജു മേനോനെ പിന്തുണയ്ക്കും; സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചതിന് സൈബര്‍ ആക്രമണത്തിന് ഇരയായ ബിജു മേനോന് പിന്തുണയുമായി സുരേഷ് ഗോപി രംഗത്ത് എത്തി. മറ്റുള്ളവര്‍ക്ക് വേണ്ടി ആര്‍ക്കും വോട്ടു ചോദിക്കാന്‍ പറ്റില്ല എന്നാണ് പറയുന്നതെങ്കില്‍ അതൊക്കെ കൈയില്‍ വെച്ചാല്‍ മതിയെന്നും എന്തു വില കൊടുത്തും ബിജു മേനോനെ സപ്പോര്‍ട്ട് ചെയ്യുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതൊക്കെ താരങ്ങള്‍ എവിടെയൊക്കെ പോയി വോട്ടു ചോദിച്ചു. അപ്പോഴൊന്നും ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടായില്ല. അതൊക്കെ കൈയില്‍ വച്ചാല്‍ മതി. ബിജു മേനോന്‍ എനിക്ക് വേണ്ടി വോട്ടു ചോദിച്ചിട്ടില്ല. അവന്‍ എനിക്ക് സ്വന്തം അനിയനെപോലെയാണ്. സിനിമയില്‍ ഞാന്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു നടനാണ് ബിജു.

അയാള്‍ക്ക് എന്നോട് നന്ദി കാണിക്കാന്‍ അനുവാദമില്ലാത്ത തരം വൃത്തികെട്ട ജനാധിപത്യമാണ് ഇവിടെയെങ്കില്‍ അതു ശരിക്കും ചോദ്യം ചെയ്തിരിക്കും. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങള്‍ നിങ്ങള്‍ക്ക് കരണത്ത് അടി തന്നിരിക്കും. ഇതൊക്കെ നേതാക്കന്‍മാരുടെയൊക്കെ പിന്തുണയോട് കൂടിയാണ് നടക്കുന്നത്. ഇത് വൃത്തിക്കേടാണ്. സഹോദര തുല്യനായ ഒരു കലാകാരന് എനിക്ക് വേണ്ടി സംസാരിക്കന്‍ പാടില്ല മറ്റുള്ളവര്‍ക്ക് ഉണ്ടാക്കി കൊടുക്കാം എന്നാണെങ്കില്‍ അതു കൈയില്‍ വെച്ചാല്‍
മതി. എന്ത് വില കൊടുത്തും ഞാന്‍ ബിജുവിനെ സപ്പോര്‍ട്ട് ചെയ്തിരിക്കുമെന്നാണ് സുരേഷ് ഗോപി ഒരു മാധ്യത്തിനോട് പറഞ്ഞത്.

Join WhatsApp News
പൊരാളി 2019-04-25 08:39:09
ഇവന്റെയൊക്കെ സിനിമ കാണാനും ആളുണ്ടല്ലോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക