Image

20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട് ആയിട്ടുണ്ടല്ലോ!! ഹൃത്വികിന്റെ വീഡിയോയ്ക്ക് കമന്റുമായി സൂസാനെ

Published on 20 April, 2019
20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട് ആയിട്ടുണ്ടല്ലോ!! ഹൃത്വികിന്റെ വീഡിയോയ്ക്ക് കമന്റുമായി സൂസാനെ

വേര്‍പിരിഞ്ഞിട്ടും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനും മുന്‍ ഭാര്യ സൂസാനെ ഖാനും. ബന്ധം വേര്‍പിരിഞ്ഞിട്ടും മക്കളുടെ സന്തോഷത്തിനു വേണ്ടി ഇവര്‍ ഒരുമിച്ച്‌ കൂടാറുണ്ട്. ഹൃത്വിക്കിന് പൂര്‍ണ്ണ പിന്തുണയുമായി എപ്പോഴും സൂസനെ കൂടെയുണ്ടാവാറുണ്ട്.


കഴിഞ്ഞ് ദിവസം താരം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം ജിമ്മില്‍ എത്തിയത്. അതിന്റേതായ കഷ്ടപ്പാടുകള്‍ ആ വീഡിയോയില്‍ കാണുന്നുമുണ്ട്. ഇപ്പോഴിത ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി സൂസനെ എത്തിയിട്ടുണ്ട്. ഹൃത്വികിപ്പോള്‍ 20 വര്‍ഷം മുന്‍പത്തെക്കാള്‍ ഹോട്ടായിട്ടുണ്ട് എന്നായിരുന്നു സൂസന്നെയുടെ കമന്റ്. ഇത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.


2000 ആയിരുന്നു ബാല്യകാല സുഹൃത്തായ സുസാന്നെ ഹൃത്വിക് വിവാഹം കഴിക്കുന്നത്. 2014 ല്‍ ഇവര്‍ വേര്‍ പിരിയുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്.

ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറിന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സൂപ്പര്‍ 30 ഹൃത്വിക്കിന്റെ ഏറ്റവും പുതിയ ചിത്രം. അനുരാഗ് കശ്യപും വികാസ് ബാലുവും ചേര്‍ന്നാണ് സൂപ്പര്‍ 30 ഒരുക്കുന്നത്. ജൂലൈ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക