Image

ഫിഫാ സൂറിച്ചില്‍ ഫുട്‌ബോള്‍ മ്യൂസിയം നിര്‍മിക്കും

ജേക്കബ്‌ മാളിയേക്കല്‍ Published on 23 April, 2012
ഫിഫാ സൂറിച്ചില്‍ ഫുട്‌ബോള്‍ മ്യൂസിയം നിര്‍മിക്കും
സൂറിച്ച്‌: ഫിഫായുടെ ലോക ആസ്ഥാനമായ സൂറിച്ചില്‍ 180 മില്യണ്‍ ഡോളര്‍ ചെലവ്‌ ചെയ്‌ത്‌ ഫുട്‌ബോള്‍ മ്യൂസിയം നിര്‍മിക്കുമെന്ന്‌ സൂറിച്ച്‌ ഫിഫാ ഹൗസിലെ പത്രസമ്മേളനത്തില്‍ പ്രസിഡന്റ്‌ സെപ്പ്‌ ബ്ലാറ്റര്‍ അറിയിച്ചു.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന്‌ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ആരാധകര്‍ക്കും ആഹ്ലാദിക്കാവുന്ന വാര്‍ത്തയാണ്‌ ഫിഫാ പ്രസിഡന്റില്‍നിന്നുമുണ്‌ടായത്‌.

സൂറിച്ച്‌ ജില്ലാ അധികാരികള്‍ കെട്ടിടം പണിയുവാനുള്ള അനുമതി നല്‍കി. പ്രസിഡന്റ്‌ സെപ്പിന്റെ കാലാവധി തീരുന്ന വര്‍ഷം 2015 ല്‍ പണി പൂര്‍ത്തിയാകും. ഫിഫാ മൂസിയം സൂറിച്ച്‌ മൃഗശാലയുടെ സമീപത്ത്‌ പണിയുന്നതിനാല്‍ റോഡ്‌ ട്രാഫിക്‌ അപകടകരമാം വിധം വര്‍ധിക്കുമെന്ന്‌ ഗ്രീന്‍ പാര്‍ട്ടി പ്രതിഷേധ കുറിപ്പില്‍ അറിയിച്ചു.
ഫിഫാ സൂറിച്ചില്‍ ഫുട്‌ബോള്‍ മ്യൂസിയം നിര്‍മിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക