Image

തിരഞ്ഞെടുപ്പ് ചിഹ്നത്തിനല്ല പാര്‍ട്ടികളുടെ സംഭാവനകള്‍ക്കാണ് പ്രാധാന്യം: സോസ പാക്യം

Published on 20 April, 2019
തിരഞ്ഞെടുപ്പ് ചിഹ്നത്തിനല്ല പാര്‍ട്ടികളുടെ സംഭാവനകള്‍ക്കാണ് പ്രാധാന്യം: സോസ പാക്യം

തിരുവനന്തപുരം: വോട്ടെടുപ്പില്‍ പാര്‍ട്ടികളുടെ സംഭാവനകള്‍ക്കാണ് പ്രാധാന്യമെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് ഡോ. എം. സൂസപാക്യം. തിരഞ്ഞെടുപ്പ് ചിഹ്നത്തിനല്ല അതിന് പിന്നിലുള്ള യാഥാര്‍ത്ഥ്യത്തിനാണ് പ്രാധാന്യമെന്നും ചിലര്‍ സഭയെയും ക്രിസ്തുവിനെയും താറടിച്ചു കാണിക്കുന്നുവെന്നും സൂസപാക്യം പറഞ്ഞു. കുരിശാണ് നമ്മുടെ ചിഹ്നം. കുരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ല. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തില്‍ കുരിശും വിവാദമായി. സഭയെ താറടിക്കാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. സഭയെ ഇല്ലായ്മ ചെയ്യാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും സൂസപാക്യം തിരുവനന്തപുരത്ത് പറഞ്ഞു.


കുരിശ് എന്ന അടയാളത്തിന് പിന്നില്‍ ഒരു യാഥാര്‍ത്ഥ്യമുണ്ട്. ചിലര്‍ കുരിശിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നു. നഗര മധ്യത്തിലൂടെ ക്രിസ്തുവിനെ അനുഗമിച്ച നാം നാല് ഭാഗത്തും വിവിധ പാര്‍ട്ടികളുടെ വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകള്‍ കാണാനിടയായി. പല തരത്തിലുള്ള ചിഹ്നങ്ങളാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. നമ്മുടെ ചിഹ്നത്തിന് വോട്ട് ചെയ്യണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്'. തിരഞ്ഞെടുപ്പ് ചിഹ്നത്തിനോ അടയാളത്തിനോ അല്ല നമ്മള്‍ പ്രധാന്യം നല്‍കുന്നത്. മറിച്ച്‌ അത് സൂചിപ്പിക്കുന്ന പാര്‍ട്ടിയുടെ സംഭാവനകളെ കുറിച്ചാണ്. സ്ഥാനാര്‍ത്ഥികളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചാണ് ചിന്തിക്കുന്നതും വിലയിരുത്തുന്നതും തീരുമാനമെടുക്കുന്ന'തെന്നും സുസെപാക്യം പറഞ്ഞു. ഇന്ത്യയെ ക്ഷേമരാഷ്ര്ടമായി മാറ്റാനുള്ള പ്രവര്‍ത്തനവുമായി സഭ മുന്നോട്ടു പോകുമെന്നും കുരിശു മാത്രമാണ് രക്ഷയെന്നും അദ്ദേഹം സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുമ്ബോള്‍ വിശ്വാസികള്‍ ആദര്‍ശശുദ്ധിയോടെ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമാണ് സഭയുടെ നയമെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് ഡോ. എം. സൂസപാക്യം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ സഭ ആരെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തിട്ടില്ല. നന്മയെ അനുകൂലിക്കുകയും തിന്മയെ അപലപിക്കുകയും ചെയ്യും. നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ആരെയെങ്കിലും അനുകൂലിക്കാനോ പ്രതികൂലിക്കാനോ അല്ല. എല്ലാവരും വോട്ടുചെയ്ത് ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും സൂസപാക്യം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക