Image

ഹൃദയാഘാതം ; സിആര്‍പിഎഫ് ജവാന്‍ തെരഞ്ഞെടുപ്പുദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചു

Published on 20 April, 2019
ഹൃദയാഘാതം ; സിആര്‍പിഎഫ് ജവാന്‍ തെരഞ്ഞെടുപ്പുദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചു

ശ്രീനഗര്‍: കുറച്ച്‌ സമയത്തേക്ക് സിആര്‍പിഎഫ് ജവാന്‍ ഡോക്‌ടറായി . ലോക് സഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഡോക്ടര്‍ ഫോണില്‍കൂടി പറഞ്ഞുകൊടുത്ത നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ സിആര്‍പിഎഫ് ജവാന്‍ രക്ഷിച്ചു. ജമ്മുകശ്മീരിലെ ബുച്‌പോറയിലെ 13-ാം നമ്ബര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായിരുന്ന അഭാന്‍ ഉള്‍ ഹഖ് ആണ് വോട്ടെടുപ്പ് നടക്കുന്നതിനിടെ കുഴഞ്ഞുവീണത്. രാവിലെ 9 മണിയോടെയാണ് സംഭവം .

ഇതേ ബൂത്തില്‍ സുരക്ഷാ ചുമതലക്കായി നിയോഗിക്കപ്പെട്ടിരുന്ന സുരീന്ദര്‍ കുമാര്‍ എന്ന സിആര്‍പിഎഫ് ജവാന്‍ പ്രിസൈഡിങ് ഓഫീസര്‍ ഹൃദയാഘാതമുണ്ടായി എന്ന് മനസിലാക്കി തന്റെ യൂണിറ്റിലെ ഡോക്ടര്‍ സുനീമിനെ സഹായത്തിനായി വിളിച്ചപ്പോള്‍ ഡോക്ടര്‍ സുനീം ഫോണിലൂടെ ഹൃദയാഘാതമുണ്ടായ വ്യക്തിക്ക് നല്‍കേണ്ട പ്രാഥമിക ചികിത്സയായ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ എന്ന പവൃത്തിയെപ്പറ്റി സുരീന്ദര്‍ കുമാറിനെ അറിയിച്ചു. നെഞ്ചില്‍ ഹൃദയത്തിന്റെ ഭാഗത്ത് ഇരുകൈകള്‍ കൊണ്ട് സമ്മര്‍ദ്ദം നല്‍കുകയും കൃത്രിമ ശ്വാസം നല്‍കുകയും ചെയ്യുന്ന രീതിയാണ് കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍. ഉപദേശങ്ങള്‍ക്കനുസരിച്ച്‌ ഏതാണ്ട് 50 മിനിറ്റോളം സുരീന്ദര്‍ കുമാര്‍ ഇത് തുടര്‍ന്നു. ഡോക്ടറിന്റെ ഉപദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കിയതിനാല്‍ പ്രിസൈഡിങ് ഓഫീസര്‍ അഭാന്‍ ഉള്‍ ഹഖിന്റെ ജീവന്‍ രക്ഷിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക