Image

ജെറ്റ്‌ എയര്‍വേസ്‌ പ്രതിസന്ധി; ഗള്‍ഫ്‌ പ്രവാസികളുടെ യാത്ര രൂക്ഷമാവും

Published on 20 April, 2019
ജെറ്റ്‌ എയര്‍വേസ്‌ പ്രതിസന്ധി; ഗള്‍ഫ്‌ പ്രവാസികളുടെ യാത്ര രൂക്ഷമാവും


ദുബൈ: ജെറ്റ്‌ എയര്‍വേസ്‌ വിമാനങ്ങള്‍ സര്‍വീസ്‌ നിര്‍ത്തിവെക്കുന്നതോടെ ഗള്‍ഫ്‌ പ്രവാസികളുടെ യാത്രാപ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. പ്രവാസികളെ കാത്തിരിക്കുന്നത്‌ കഴുത്തറപ്പന്‍ ടിക്കറ്റ്‌ നിരക്കായിരിക്കുമെന്ന്‌ ട്രാവല്‍സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

പൊടുന്നനെ സര്‍വീസ്‌ പിന്‍വലിച്ചതോടെ നാട്ടിലേക്ക്‌ പോകുവാന്‍ മാസങ്ങള്‍ മുമ്പ്‌ ടിക്കറ്റ്‌ എടുത്ത നിരവധി പ്രവാസി കുടുംബങ്ങള്‍ പ്രതിസന്ധിയിലുമാവും. ഗള്‍ഫിലേക്ക്‌ ആഴ്‌ചയില്‍ 40 ലേറെ സര്‍വീസുകളാണ്‌ ജെറ്റ്‌ എയര്‍വേസ്‌ നടത്തി വന്നിരുന്നത്‌.

അബുദബിയിലെ ഇത്തിഹാദ്‌ എയര്‍ലൈന്‍സുമായി ചേര്‍ന്ന്‌ കോഡ്‌ ഷെയറിങിലും സര്‍വീസ്‌ നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക