Image

ഭോപ്പാല്‍ വാതകച്ചോര്‍ച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന്‌ യുഎന്‍

Published on 20 April, 2019
ഭോപ്പാല്‍ വാതകച്ചോര്‍ച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന്‌ യുഎന്‍


ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത്‌ നടന്ന ഏറ്റവും വലിയ വ്യാവസായിക അപകടമായിരുന്നു ഭോപ്പാല്‍ വാതക ദുരന്തമെന്ന്‌ യുഎന്‍ റിപ്പോര്‍ട്ട്‌. 1984 ല്‍ നടന്ന വാതകദുരന്തത്തില്‍ ആയിരക്കണക്കിനാളുകളാണ്‌ കൊല്ലപ്പെട്ടത്‌.

ഓരോ വര്‍ഷവും തൊഴില്‍മേഖലയിലെ അപകടത്തിലും ജോലി സംബന്ധവുമായ അപകടങ്ങളിലുമായി 2.8 ദശലക്ഷം തൊഴിലാളികള്‍ മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

മധ്യപ്രദേശിലെ യൂണിയന്‍ കാര്‍ബൈഡ്‌ കീടനാശിനിലുണ്ടാക്കുന്ന പ്ലാന്റില്‍ നിന്നും ്‌ 30,000 ടണ്‍ മെഥൈല്‍ ഐസോഫ്‌റ്റേറ്റ്‌ വാതകം ചോര്‍ന്നത്‌ തൊഴിലാളികള്‍ അടക്കം ആറ്‌ ലക്ഷത്തോളം മനുഷ്യരെ ബാധിച്ചെന്നാണ്‌ യുഎന്‍ ലേബര്‍ ഏജന്‍സി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ദുരന്തത്തിന്റെ ഫലമായി 15,000 പേര്‍ മരിച്ചതായാണ്‌ സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്‌. അന്തിരീക്ഷത്തില്‍ പരന്ന വിഷവാതകത്തിന്റെ സാന്നിധ്യം കാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ ഒട്ടേറെയാണ്‌. പ്രതിരോധ ശേഷി ഇല്ലായ്‌മ, ആന്തരികാവയവങ്ങളുടെ തകരാറ്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുകയാണ്‌ വിഷബാധ എറ്റവരുടെ പിന്‍തുടര്‍ച്ചക്കാര്‍.

ഭോപാല്‍ ദുരന്തം 1919 ന്‌ ശേഷം ലോകം കണ്ടതില്‍ വച്ച്‌ ഏറ്റവും ഭീകരമായ ദുരന്തമായിരുന്നു ഇതെന്നാണ്‌ യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക