Image

സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ മുന്‍ കോടതി ജീവനക്കാരി

Published on 20 April, 2019
 സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ മുന്‍ കോടതി ജീവനക്കാരി

സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി മുന്‍ കോടതി ജീവനക്കാരി. മുന്‍ ജൂനിയര്‍ കോര്‍ട്ട്‌ അസിസ്റ്റന്റ്‌ ആണ്‌ പരാതിയുമായി സുപ്രീം കോടതിയിലെ 22 ജഡ്‌ജിമാര്‍ക്ക്‌ ഇന്നലെ കത്ത്‌ നല്‍കിയിരുന്നു.

2018 ഒക്ടോബര്‍ പത്തിനും പതിനൊന്നിനും ന്യൂഡല്‍ഹിയിലെ രഞ്‌ജന്‍ ഗൊഗോയുടെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്‌ 35 വയസുള്ള യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.

ചീഫ്‌ ജസ്റ്റിസ്‌ എന്റെ അരക്കെട്ടില്‍ കയറിപ്പിടിച്ചു, കെട്ടിപ്പിടിച്ചു, ശരീരഭാഗങ്ങളില്‍ മുഴുവന്‍ തൊട്ടു. ഞാന്‍ കുതറി മാറാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ അനുവദിക്കാതെ ബലമായി എന്നെ പിടിച്ചുനിര്‍ത്തി കവറിംഗ്‌ ലെറ്ററുമായി നല്‍കിയ സത്യവാങ്‌മൂലത്തില്‍ യുവതി പറയുന്നു. ''എന്നെ ചേര്‍ത്തു പിടിക്കൂ'' എന്ന്‌ അദ്ദേഹം പറഞ്ഞു.

അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്‌ എന്ന്‌ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രതികരിച്ചു.

ഇതിന്റെ പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട്‌ എന്ന്‌ സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറലിന്റെ ഇ മെയിലില്‍ പറയുന്നു.

എന്നാല്‍, ചീഫ്‌ ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന്‌ തന്നെ റെസിഡന്‍റ്‌സ്‌ ഓഫീസില്‍ നിന്ന്‌ പുറത്താക്കിയതായും 2018 ഡിസംബറില്‍ സര്‍വീസില്‍ നിന്ന്‌ തന്നെ പിരിച്ചു വിട്ടതായും പരാതിക്കാരി പറയുന്നു.

യുവതിയുടെ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെയാണ്‌ ഇന്ന്‌ സുപ്രീം കോടതിയില്‍ അസാധാരണമായി അടിയന്തര സിറ്റിംഗ്‌ നടത്തിയത്‌.


പൊതുതാല്‍പര്യമുള്ള വിഷയം പരിഗണിക്കാനാണ്‌ സിറ്റിംഗ്‌ എന്ന്‌ അറിയിച്ച്‌ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ മൂന്നംഗ ബഞ്ച്‌ 10.30നാണ്‌ സിറ്റിംഗ്‌ ആരംഭിച്ചത്‌. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ്‌ സിറ്റിംഗ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക