Image

കൊട്ടിയൂര്‍ പീഡനം; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്‌ എടുക്കാന്‍ കോടതി നിര്‍ദേശം

Published on 20 April, 2019
കൊട്ടിയൂര്‍ പീഡനം; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്‌ എടുക്കാന്‍ കോടതി നിര്‍ദേശം
കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി പ്രതിയാണ്‌. കേസുമായി ബന്ധപ്പെട്ട്‌ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ്‌ മാതാപിതാക്കള്‍ക്കെതിര കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്‌.

കേസിന്റെ വിചാരണക്കിടെ മാതാപിതാക്കള്‍ പ്രതി റോബിന്‍ വടക്കുംചേരിക്കെതിരെ കൂറുമാറിയിരുന്നു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ്‌ എടുത്ത്‌ വിചാരണ നടത്തണം എന്നാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌.

പ്രായപൂര്‍ത്തിയാകാത്ത 16 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷംരൂപ പിഴയുമാണ്‌ തലശേരി പോക്‌സോ കോടതി ഫാദര്‍ റോബിന്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌.

ഇതിനെതിരെ ഇയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്‌. കെട്ടിച്ചമച്ച തെളിവുകളാണ്‌ തനിക്കെതിരെ ഹാജരാക്കിയതെന്നും ഉഭയസമ്മതപ്രകാരമാണ്‌ ബന്ധം നടന്നതെന്നും പെണ്‍കുട്ടിയുടെ പ്രായം ശാസ്‌ത്രീയമായി കണക്കാക്കണമെന്ന ആവശ്യം വിചാരണക്കോടതി പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക