Image

`റണ്‍ ബേബി റണ്‍' അമലാ പോള്‍ നായിക

Published on 23 April, 2012
`റണ്‍ ബേബി റണ്‍' അമലാ പോള്‍ നായിക
മോഹന്‍ലാലിനെ നായികയായി ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ അമലാ പോള്‍ നായികയാകുന്നു. ഒരു ടെലിവിഷന്‍ ക്യാമറാമാന്റെ ജീവിതമാണ്‌ ചിത്രത്തിന്റെ കഥ. മലയാളി കൂടിയായ അമല പോള്‍ നേരത്തെ ആകാശത്തിന്റെ നിറം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. റണ്‍ ബേബി റണ്ണില്‍ ഒരു ടി വി ചാനല്‍ ക്യാമറാമാനായാണ്‌ മോഹന്‍ലാല്‍ അഭിനയിക്കുന്നത്‌. ആ ചാനലിലെ സീനിയര്‍ എഡിറ്ററായ കഥാപാത്രത്തെയാണ്‌ അമല പോള്‍ അവതരിപ്പിക്കുന്നത്‌. ഇവര്‍ തമ്മിലുള്ള രസകരമായ ബന്ധവും ഒരു പ്രത്യേക ദൗത്യത്തിലേക്ക്‌ ഇവര്‍ ഒരുമിച്ചെത്തുന്നതുമാണ്‌ ചിത്രത്തെ രസകരമാക്കുന്നത്‌. അമല പോള്‍ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന കച്ചവടചിത്രമാണ്‌ റണ്‍ ബേബി റണ്‍.

സച്ചി സേതു ടീമിലെ സച്ചിയാണ്‌ തിരക്കഥയൊരുക്കുന്നത്‌. നര്‍മപശ്ചാത്തലത്തിലുള്ള ത്രില്ലറായിരിക്കും. പതിവ്‌ ജോഷി ചിത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ആക്ഷനേക്കാള്‍ കോമഡിക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രമാണിതെന്നാണ്‌ സൂചന.
`റണ്‍ ബേബി റണ്‍' അമലാ പോള്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക