Image

ജെനീലിയ വെള്ളിത്തിരയിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുന്നു; സൂചനകള്‍ പുറത്തുവിട്ട് റിതേഷ് ദേശ്മുഖ്

Published on 19 April, 2019
ജെനീലിയ വെള്ളിത്തിരയിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുന്നു; സൂചനകള്‍ പുറത്തുവിട്ട് റിതേഷ് ദേശ്മുഖ്

കുറച്ചു കാലമായി ജെനീലിയ ഡിസൂസ വെള്ളിത്തിരയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എപ്പോഴാണ് ജെനീലിയ തിരിച്ചെത്തുകയെന്ന് ആരാധകര്‍ നിരന്തരം താരത്തിനോട് ചോദിക്കാറുണ്ട്. ജെനീലിയയുമായി നടത്തുന്ന അഭിമുഖങ്ങളിലും മടങ്ങി വരവിനെ കുറിച്ച്‌ ചോദ്യങ്ങള്‍ ഉണ്ടാകും. ജെനീലിയയുടെ മടങ്ങിവരവ് സൂചിപ്പിച്ച്‌ റിതേഷ് ദേശ്മുഖ് ഇപ്പോഴിതാ രംഗത്തുവന്നിരിക്കുകയാണ്.

ഒരു സിനിമ ജെനീലിയയ്‌ക്കൊപ്പം ചെയ്യണമെന്നുണ്ടെന്നും ജെനീലിയ ഉടന്‍ തന്നെ ഒരു സിനിമ ചെയ്യുമെന്നാണ് കരുതുന്നതെന്നും റിതേഷ് ദേശ്മുഖ് പറഞ്ഞു. ജെനീലയ്‌ക്കൊപ്പം ജോലി ചെയ്യാനുള്ള ഒരവസരവും താന്‍ പാഴാക്കാറില്ലെന്നും അത് ഉടന്‍ തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ചില തിരക്കഥകളുടെ ജോലി പുരോഗമിക്കുകയാണെന്നും റിതേഷ് ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.

ഒപ്പം റിതേഷ് ജെനീലിയയുടെ കഠിനാദ്ധ്വാനത്തെയും പ്രകീര്‍ത്തിച്ചു. ജെനീലിയ ഇവിടെ എത്തിയത് ചെറുപ്പം മുതലേ കഠിനാദ്ധ്വാനം ചെയ്താണെന്ന് റിതേഷ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മൌലി എന്ന സിനിമയില്‍ ദമ്ബതികളായ റിതേഷും ജെനീലിയയും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക