Image

പ്രിയങ്കയും സ്‌മൃതി ഇറാനിയും നാളെ വയനാട്ടില്‍

Published on 19 April, 2019
 പ്രിയങ്കയും സ്‌മൃതി ഇറാനിയും നാളെ വയനാട്ടില്‍
മാനന്തവാടി: ലോക്‌സഭ തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനഘട്ടത്തിലേക്ക്‌ കടക്കുമ്പോള്‍ പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നു. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ അദ്ദേഹത്തിനായി വോട്ടഭ്യര്‍ഥിക്കാന്‍ സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെകട്ടറിയുമായ പ്രിയങ്കാ ഗാന്ധി എത്തും.

വയനാട്‌ ലോക്‌സഭ മണ്ഡലത്തിലെ മാനന്തവാടിയിലും അരീക്കോടും നിലമ്പൂരിലും സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ്‌ യോഗങ്ങളില്‍ പ്രിയങ്കാ ഗാന്ധി പ്രസംഗിക്കും.


നാളെ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കാ ഗാന്ധി ഹെലികോപ്‌റ്റര്‍ മാര്‍ഗം മാനന്തവാടിയിലെത്തും. നാളെ രാത്രി വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്കാ ഗാന്ധി ഞായറാഴ്‌ച രാവിലെ തിരികെ മടങ്ങും.

എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായാണ്‌ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്‌മൃതി ഇറാനി വയനാട്ടിലെത്തുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക