Image

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 19 April, 2019
ഏഷ്യനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വൈവിധ്യമാര്‍ന്ന പരിപാടികളാല്‍  ലോകത്തെമ്പാടു മുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്,  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി  ഇന്ത്യയില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :


ആവേശകരമായ ബോസ്റ്റണ്‍ മാരത്തോണില്‍  വീണ്ടും 
ആഫ്രിക്കന്‍ അത്‌ലറ്റ്കളുടെ ആധിപത്യം .

അടുത്തവര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പക്ഷത്ത് നിന്ന് ബില്‍ വില്‍ഡ് ട്രമ്പിനു എതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നു .

ഹോളിവുഡില്‍ നിന്ന് പുതിയ ഗോഡ്‌സില്ല  ചിത്രം  പ്രദര്‍ശനത്തിനെത്തുന്നു .

വിശുദ്ധ വാരത്തിനു തുടക്കമിട്ടുകൊണ്ട് ന്യൂയോര്‍ക്കിലെ 'ഹിസ് വോയിസ് ' ഗ്രൂപ്പിന്റെ ഒരു ഗാനം .

കേരള കോണ്‍ഗ്രസ് പാര്‍ട്ടി  ചെയര്‍മാന്‍ കെ എം മാണി യുടെ നിര്യാണത്തില്‍ ചിക്കാഗോയിലെ  മലയാളി പൗരാവലി  അനുശോചനം രേഖപ്പെടുത്തി .

ഹ്യുസ്റ്റണില്‍  സൗത്ത് ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്‌സ്,  മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍  ഹ്യുസ്റ്റന്‍, പ്രവാസി കേരള കോണ്‍ഗ്രസ്സ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കെ എം മാണി അനുസ്മരണ സമ്മേളനം നടന്നു . 

ബോളിവുഡ് താരങ്ങളായ  മലൈക  അറോറ, ടമന്ന ഭാട്ട്യ, റെമോ ഡിസൂസ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന  മെഗാഷോ യുടെ ലോഞ്ച് പാര്‍ട്ടി ന്യൂജേഴ്‌സിയില്‍ നടന്നു . 

ന്യൂ ജേഴ്‌സി യിലെ   പാറ്റെഴ് സണ്‍   സെന്റ്  ജോര്‍ജ്ജ്   സീറോമലബാര്‍ ദേവാലയത്തില്‍ ഭക്തി പൂര്‍വ്വം ഓശാന പെരുന്നാള്‍ ആഘോഷിച്ചു. 

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

ഏഷ്യനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക