Image

വിശ്വാസ സംരക്ഷണത്തിനായി ഈ തെരെഞ്ഞെടുപ്പില്‍ വിധിയെഴുതുക: സേവ് ശബരിമല കര്‍മസമിതി

Published on 18 April, 2019
വിശ്വാസ സംരക്ഷണത്തിനായി ഈ തെരെഞ്ഞെടുപ്പില്‍ വിധിയെഴുതുക: സേവ് ശബരിമല കര്‍മസമിതി
ഭാരതത്തിന്റെ അഭിമാനമായ സനാതന മൂല്യങ്ങളെയും വിശ്വാസ വൈവിധ്യങ്ങളെയും പവിത്രമായ ക്ഷേത്ര ആചാരങ്ങളെയും ചവിട്ടി മെതിക്കാനും അവിടങ്ങളിലെ സമ്പത്തു കൊള്ളയടിക്കാനും നിരന്തരം ശ്രമിക്കുന്ന രാഷ്ട്രീയ രാജാക്കന്മാരെ പ്രതിരോധിക്കാന്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ മുഴുവന്‍ വിശ്വാസികളും വരുന്ന തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വം വിധി എഴുതണമെന്നു അമേരിക്കയിലെ ശബരിമല കര്‍മസമിതി നേതൃയോഗം അഭ്യര്‍ത്ഥിക്കുന്നു. ഓരോ വോട്ടും വിലപ്പെട്ടതാണ്, അതു പാഴാക്കാതിരിക്കുക
             
ഹിന്ദു സംസ്കാരത്തിന്റെ കേദാരഭൂമിയായ ക്ഷേത്ര സങ്കേതങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെ സങ്കര്ഷ ഭൂമിയാക്കാനും വിശ്വാസസമൂഹത്തെ നിഷ്കരുണം മര്‍ദിച്ചൊതുക്കി അവിശ്വാസികള്‍ക്കു ആധിപത്യം സ്ഥാപിക്കാനും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്കാന്‍, താത്കാലികമായി തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അവധി നല്‍കി വിശ്വാസിസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ മണ്ഡലകാലത്തു തീര്‍ഥാടകര്‍ക്ക്‌നേരെ പോലീസ് അക്രമിസംഘം തേര്‍വാഴ്ച നടത്തിയപ്പോള്‍ നിഷ്ക്രിയമാകുകയും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസികള്‍ക്കൊപ്പമെന്ന നുണ പ്രചാരണവുമായി കളം നിറയാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ കക്ഷികളെയും കരുതലോടെ കാണേണ്ട ചരിത്ര മുഹൂര്‍ത്തം കൂടിയാണിത്.

വിശ്വാസസംരക്ഷണ പോരാട്ടങ്ങളില്‍ ത്യാഗോജ്‌ലമായ പങ്കു നിര്‍വഹിച്ച കര്‍മ്മ സമിതിയുടെ എല്ലാ സാരഥികള്‍ക്കും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കുകയും അങ്ങനെ കാലം കാത്തുവെച്ചിരുന്ന കടമ നിര്‍വഹിക്കണമെന്നും തത്സംബധമായ പ്രമേയം തുടര്‍ന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുന്നു.
         
 സേവ് ശബരിമല കര്‍മസമിതിയുടെ യൂ എസ് എ മുഖ്യ കാര്യദര്‍ശി സുരേന്ദ്രന്‍ നായരുടെ (ഡിട്രോയിട് ) അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ.രഞ്ജിനി പിള്ള (നോര്‍ത്ത് കരോലിന) വനജ നായര്‍ (ന്യൂയോര്‍ക്ക് ) രാജന്‍ മാടശ്ശേരി (ചിക്കാഗോ ) സുരേഷ് നായര്‍ (മിനിസ്സോട്ട ) രതീഷ് നായര്‍ (വാഷിങ്ങ്ടണ്‍ ഡി സി ) രവി വെള്ളത്തേരി (കാലിഫോര്‍ണിയ ) പ്രസന്നന്‍ പിള്ള (ഇല്ലിനോയിസ് )തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
Kirukan Vinod 2019-04-19 08:25:09
Why dont you go to Kerala to campaign for BJP candidates in Kerala? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക